മുംബൈ വിമാനത്താവളത്തിൽ വെച്ചായിരുന്നു സംഭവം. ഭാര്യ അനുഷ്കയോടൊപ്പം വിമാനമിറങ്ങി കാറിനടുത്തേക്ക് നടക്കുന്നതിനിടെ ക്യാമറക്കണ്ണുകൾ ഇരുവരുടെയും പിന്നാലെ ഉണ്ടായിരുന്നു. ഇതിനിടെയാണ് ഒരു ആരാധകൻ ഇവരുടെ വിവാഹ ചിത്രങ്ങൾ ചേർത്ത കൊളാഷ് സമ്മാനിക്കാനെത്തിയത്.
എന്നാൽ വിരാട് ഇയാളുടെ കൈ തട്ടിമാറ്റുകയാണുണ്ടായത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ വിഡിയോ വൈറലായി. നിരവധി പേർ കോഹ്‍ലിയെയും അനുഷ്കയെയും വിമര്‍ശിച്ച് രംഗത്തെത്തി.