ത​ന്‍റെ ഹൃ​ദ​യം എ​ന്നും ബ്ലാ​സ്റ്റേ​ഴ്സി​നൊ​പ്പം; ഐ​എ​സ്‌എ​ല്‍ ഓ​ഹ​രി​ക​ള്‍ വി​റ്റ​തു സ്ഥി​രീ​ക​രി​ച്ച്‌ സ​ച്ചി​ന്‍

single-img
16 September 2018


കൊ​ച്ചി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ടീ​മാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ലെ ത​ന്‍റെ ഓ​ഹ​രി​ക​ള്‍ കൈ​മാ​റി​യ​തു സ്ഥി​രീ​ക​രി​ച്ച്‌ മു​ന്‍ ക്രി​ക്ക​റ്റ് താ​രം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍. ത​ന്‍റെ ഹൃ​ദ​യം എ​ന്നും ബ്ലാ​സ്റ്റേ​ഴ്സി​നൊ​പ്പ​മു​ണ്ടാ​കു​മെ​ന്നും ടീം ​ഇ​പ്പോ​ള്‍ സു​ദൃ​ഡ​മാ​യ നി​ല​യി​ലാ​ണെ​ന്നും ടീം ​ഇ​നി​യും മു​ന്നേ​റു​മെ​ന്നും സ​ച്ചി​ന്‍ പ​റ​ഞ്ഞു. 20 ശ​ത​മാ​നം ഓ​ഹ​രി​ക​ളാ​ണു സ​ച്ചി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ത്.

ബ്ലാസ്റ്റേഴ്‌സ് ക്ലബ് ആരംഭിച്ച സമയത്ത് സമയത്ത് സച്ചിന് 40 ശതമാനം ഓഹരിയാണുണ്ടായിരുന്നത്. ബാക്കി അറുപത് ശതമാനം ആദ്യ കാലത്ത് PVP എന്ന ഗ്രൂപ്പിനായിരുന്നു. പിന്നിട് സച്ചിന്റെ കൈയില്‍ നിന്ന് 20 ശതമാനവും, പിവിപി ഗ്രൂപ്പിന്റെ 60 ശതമാനം ഓഹരിയും പ്രസാദ് ഗ്രൂപ്പ് വാങ്ങുകയായിരുന്നു.

സാമ്പത്തികമായി മികച്ചു നില്‍ക്കുന്ന ലുലു ഗ്രൂപ്പിനെ ഉടമസ്ഥരായി ലഭിക്കുന്നത് സ്റ്റേഡിയം പോലുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാവി പരിപാടികള്‍ക്ക് മികച്ച ഉണര്‍വ് നല്‍കും.ഏന്നാല്‍ ലുലു ഗ്രൂപ്പ് ടീം ഏറ്റെടുക്കുന്ന കാര്യം ഇരുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

നി​ല​വി​ല്‍ ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ പ്ര​സാ​ദ് ഗ്രൂ​പ്പാ​ണ് ഫ്രാ​ഞ്ചൈ​സി​യു​ടെ 80 ശ​ത​മാ​നം ഓ​ഹ​രി​ക​ള്‍ കൈ​വ​ശം വ​യ്ക്കു​ന്ന​ത്.