രാഹുലിനെ പുറത്താക്കിയ ആദില്‍ റഷീദിന്റെ ‘നൂറ്റാണ്ടിന്റെ പന്ത്’ നോബോള്‍?: പുതിയ വിവാദം

single-img
14 September 2018

ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ കെഎല്‍ രാഹുലിനെ പുറത്താക്കിയ ആദില്‍ റഷീദിന്റെ പന്തിന് നൂറ്റാണ്ടിന്റെ പന്തായാണ് ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചത്. ആഷസ് പരമ്പരയില്‍ മൈക്ക് ഗാറ്റിംഗിനെതിരെ ഷെയിന്‍ വോണ്‍ എറിഞ്ഞ പന്തിന് സമാനമാണ് ഈ പ്രകടനമെന്നും വിലയിരുത്തുലണ്ടായി.

എന്നാല്‍ ആദില്‍ റഷീദ് എറിഞ്ഞത് നോ ബോളാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ഇക്കാര്യത്തില്‍ ചൂടുപിടിച്ച ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. പന്തെറിയുമ്പോള്‍ ബൗളിംഗ് ക്രീസിലോ പോപ് അപ് ക്രീസിലോ റഷീദിന്റെ കാലുണ്ടായിരുന്നില്ല.

പിച്ചില്‍ പേസര്‍മാരുണ്ടാക്കിയ കാല്‍ അടയാളത്തില്‍ പന്ത് പിച്ച് ചെയ്യിക്കാനായി ബൗളിംഗ് ക്രീസില്‍ നിന്നും പുറത്തുനിന്നാണ് റഷീദ് പന്തെറിഞ്ഞത്. ഇക്കാര്യം ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും ഇവര്‍ വാദിക്കുന്നു. ക്രിക്കറ്റ് നിയമങ്ങളെ കൂട്ടുപിടിച്ചാണ് ഈ വാദം അരങ്ങേറുന്നത്.

https://twitter.com/mericanViolence/status/1039536734550282240