ദുബായില്‍ ഇന്ത്യന്‍ ടീമിന് ഗംഭീര വരവേല്‍പ്: വീഡിയോ

single-img
14 September 2018

ഏഷ്യാകപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം യുഎഇയില്‍ എത്തി. ദുബായിലെത്തിയ നായകന്‍ രോഹിത് ശര്‍മ്മ, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എംഎസ് ധോണി, കേദാര്‍ ജാദവ്, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരടങ്ങിയ സംഘത്തിന് വിമാനത്താവളത്തില്‍ ഉജ്വല സ്വീകരണമാണ് ലഭിച്ചത്.

ഇന്ത്യയടക്കം ആറു ടീമുകളാണ് പതിനാലാമത് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഇത് മൂന്നാം തവണയാണ് യു.എ.ഇ, ഏഷ്യന്‍ ടീമുകളുടെ പോരാട്ടത്തിന് വേദിയാവുന്നത്. മുമ്പ് 1984, 1995 വര്‍ഷങ്ങളില്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ച യു.എ.ഇ.യ്ക്ക് സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റിന് യോഗ്യതയില്ല.

ടൂര്‍ണമെന്റ് ട്വന്റി20 ഫോര്‍മാറ്റില്‍നിന്ന് മാറി വീണ്ടും ഏകദിനത്തിലേക്ക് തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്ക് പുറമേ യോഗ്യത വഴിയെത്തിയ ഹോങ്‌കോങ്ങും ഇത്തവണത്തെ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

ഇന്ത്യ, പാകിസ്താന്‍, ഹോങ് കോങ് എന്നിവര്‍ എ ഗ്രൂപ്പിലും അഫ്ഗാനിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകള്‍ ബി ഗ്രൂപ്പിലും മത്സരിക്കും. യോഗ്യതാ റൗണ്ടിന്റെ ഫൈനലില്‍ യു.എ.ഇ.യെ തോല്‍പ്പിച്ചാണ് ഹോങ് കോങ്ങിന്റെ ടൂര്‍ണമെന്റിലേക്കുള്ള വരവ്. ഓരോ ഗ്രൂപ്പില്‍നിന്നും രണ്ടുവീതം ടീമുകള്‍ സൂപ്പര്‍ ഫോറിലെത്തും. അവിടെ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടും. ഇതില്‍ മുന്നേറുന്ന രണ്ടു ടീമുകള്‍ നേരിട്ട് ഫൈനലിലെത്തും.

സെപ്റ്റംബര്‍ 18ന് ഹോങ്‌കോങ്ങിനെതിരായാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യമത്സരം. തൊട്ടടുത്ത ദിനംതന്നെ ഇന്ത്യ പാകിസ്താനെയും നേരിടും. രണ്ടു മത്സരങ്ങള്‍ തുടരെ കളിക്കേണ്ടിവരുന്നത് ഇന്ത്യയ്ക്ക് പാകിസ്താനെതിരായുള്ള മത്സരത്തില്‍ തിരിച്ചടിയാവും.

നായകന്‍ വിരാട് കോലിക്ക് പകരം രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുക. ശിഖര്‍ ധവാനാണ് ഉപനായകന്‍. മുന്‍നായകന്‍ മഹേന്ദ്രസിങ് ധോനി, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, മനീഷ് പാണ്ഡെ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ടീമിനൊപ്പമുണ്ട്. രാജസ്ഥാന്‍ മീഡിയം പേസ് ബൗളര്‍ ഖലീല്‍ അഹമ്മദാണ് ടീമിലെ പുതുമുഖം.

ഏഷ്യാ കപ്പ് ജേതാക്കള്‍

1984ഇന്ത്യ
1986ശ്രീലങ്ക
1988ഇന്ത്യ
199091ഇന്ത്യ
1995ഇന്ത്യ
1997ഇന്ത്യ
2000പാകിസ്താന്‍
2004ശ്രീലങ്ക
2008ശ്രീലങ്ക
2010ഇന്ത്യ
2012പാകിസ്താന്‍
2014ശ്രീലങ്ക
2016ഇന്ത്യ

https://www.instagram.com/p/Bnq20WXgBaA/?utm_source=ig_embed

https://www.instagram.com/p/BnrBkEDnemd/?utm_source=ig_embed

https://www.instagram.com/p/Bnq20WXgBaA/?utm_source=ig_embed