ജയിച്ചാലും തോറ്റാലും കീശയിലെത്തുന്നത് കോടികള്‍: കളിക്കാരുടെ പ്രതിഫലക്കണക്കുകള്‍ പുറത്തുവിട്ട് ബി.സി.സി.ഐ: മുന്നില്‍ കോഹ്ലി

single-img
11 September 2018

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്റെയും കളിക്കാരുടെയും പ്രതിഫലക്കണക്കുകള്‍ ബി.സി.സി.ഐ പുറത്തുവിട്ടു. ലോക ക്രിക്കറ്റില്‍ തന്നെ കളിക്കാര്‍ക്കും പരിശീലക സംഘത്തിനും ഏറ്റവും കൂടുതല്‍ പ്രതിഫലം നല്‍കുന്ന ക്രിക്കറ്റ് ബോര്‍ഡുകളിലൊന്നാണ് ബി.സി.സി.ഐ.

ബി.സി.സി.ഐയുടെ വാര്‍ഷിക കരാറും മാച്ച് ഫീയും ടെസ്റ്റ് താരങ്ങള്‍ക്ക് ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടിയതിന്റെ സമ്മാനത്തുകയുടെ പങ്കുമടക്കമുള്ള വരുമാനമാണ് ബി.സി.സി.ഐ പുറത്തുവിട്ടിരിക്കുന്നത്. ബി.സി.സി.ഐ വെബ്‌സൈറ്റിലാണ് ഈ കണക്കുകള്‍ നല്‍കിയിരിക്കുന്നത്.

കണക്കുകള്‍ പ്രകാരം ജൂലായ് 18 മുതല്‍ മൂന്നു മാസത്തേക്ക് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിക്ക് മുന്‍കൂറായി നല്‍കിയിരിക്കുന്ന തുക 2.05 കോടി രൂപയാണ്. ശാസ്ത്രിയുടെ വാര്‍ഷിക വരുമാനം എട്ടു കോടി രൂപയാണ്. അതേസമയം കളിക്കാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്നത് നായകന്‍ വിരാട് കോലിക്കാണ്. 1,25,04,964 രൂപയാണ് കോലിക്ക് ലഭിക്കുന്ന പ്രതിഫലം. രണ്ടാം സ്ഥാനത്തുള്ളത് രോഹിത് ശര്‍മയാണ്. 1,12,80,705 രൂപയാണ് ശര്‍മയുടെ പ്രതിഫലം. ഹാര്‍ദിക് പാണ്ഡ്യയാണ് മൂന്നാം സ്ഥാനത്ത് 1,11,34,726 രൂപയാണ് താരത്തിന്റെ പ്രതിഫലത്തുക.

വിരാട് കോലി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മാച്ച് ഫീ 65,06,808

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മാച്ച് ഫീ 30,70,456

ഐ.സി.സിയില്‍ നിന്ന് ലഭിച്ച സമ്മാനത്തുകയുടെ പങ്ക് (നികുതി വിധേയം) 29,27,700

രോഹിത് ശര്‍മ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മാച്ച് ഫീ 56,96,808

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മാച്ച് ഫീ 30,70,455

ശ്രീലങ്കയ്‌ക്കെതിരായ നിദാഹസ് കപ്പിലെ മാച്ച് ഫീ 25,13,442

ഐ.സി.സിയില്‍ നിന്ന് ലഭിച്ച സമ്മാനത്തുകയുടെ പങ്ക് (നികുതിക്ക് വിധേയം) 29,27,700

ശിഖര്‍ ധവാന്‍

2018 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ബി.സി.സി.ഐ കരാര്‍ തുക (നികുതി ഇല്ല) 1,12,23,493

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ മാച്ച് ഫീ 27,00,000

2017 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ബി.സി.സി.ഐ കരാര്‍ തുക (നികുതി ഇല്ല) 1,41,75,000

ആര്‍. അശ്വിന്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മാച്ച് ഫീ 52,70,725

2018 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ബി.സി.സി.ഐ കരാര്‍ തുക (നികുതി ഇല്ല) 92,37,329

ഐ.സി.സിയില്‍ നിന്ന് ലഭിച്ച സമ്മാനത്തുകയുടെ പങ്ക് (നികുതി വിധേയം) 29,27,700

2017 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ബി.സി.സി.ഐ കരാര്‍ തുക (നികുതി ഇല്ല) 1,01,25,000

ഹാര്‍ദിക് പാണ്ഡ്യ

2018 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ബി.സി.സി.ഐ കരാര്‍ തുക (നികുതി ഇല്ല) 50,59,726

2017 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ബി.സി.സി.ഐ കരാര്‍ തുക (നികുതി ഇല്ല) 60,75,000

ചേതേശ്വര്‍ പൂജാര

ഐ.സി.സിയില്‍ നിന്ന് ലഭിച്ച സമ്മാനത്തുകയുടെ പങ്ക് (നികുതി വിധേയം) 29,27,700

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ മാച്ച് ഫീ 60,80,725

2017 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ബി.സി.സി.ഐ കരാര്‍ തുക (നികുതി ഇല്ല) 92,37,329

2018 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ബി.സി.സി.ഐ കരാര്‍ തുക (നികുതി ഇല്ല) 1,01,25,000

ഇഷാന്ത് ശര്‍മ

2018 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ബി.സി.സി.ഐ കരാര്‍ തുക (നികുതി ഇല്ല) 55,42,397

ഐ.സി.സിയില്‍ നിന്ന് ലഭിച്ച സമ്മാനത്തുകയുടെ പങ്ക് (നികുതി വിധേയം) 29,27,700

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മാച്ച് ഫീ 48,44,644

ജസ്പ്രിത് ബുംറ

2018 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ബി.സി.സി.ഐ കരാര്‍ തുക (നികുതി ഇല്ല) 1,13,48,573

2017 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ബി.സി.സി.ഐ കരാര്‍ തുക (നികുതി ഇല്ല) 60,75,000

എന്നിങ്ങനെയാണ് ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നവരുടെ കണക്കുകള്‍.