ആദ്യ ടെസ്റ്റില്‍ തന്നെ ഗാംഗുലിക്കും ദ്രാവിഡിനുമൊപ്പം സ്ഥാനം പിടിച്ച് ഹനുമ വിഹാരി

single-img
10 September 2018

കരുണ്‍ നായരെ മറികടന്ന് ഹനുമ വിഹാരിയെ ടീമിലെടുക്കാനുള്ള തീരുമാനം വിവാദമായിരുന്നു. എന്നാല്‍ സമ്മര്‍ദ്ദം നിറഞ്ഞ ആദ്യ ടെസ്റ്റ് ഇന്നിംങ്‌സിലും അര്‍ധ സെഞ്ചുറി കുറിച്ചാണ് ഹനുമ വിഹാരി തന്നെ ടീമിലെടുക്കാനുള്ള സെലക്ടര്‍മാരുടെ തീരുമാനത്തെ ന്യായീകരിച്ചിരിക്കുന്നത്.

അരങ്ങേറ്റ ടെസ്റ്റില്‍ 50 റണ്‍സിലേറെ നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ഹനുമ വിഹാരി. റുഷി മോദി(57* 1946ല്‍), സൗരവ് ഗാംഗുലി(131 1996ല്‍), രാഹുല്‍ ദ്രാവിഡ്(95 1996ല്‍) എന്നിവരാണ് വിഹാരിക്ക് മുമ്പേ ഈ നേട്ടം സ്വന്തമാക്കിയവര്‍.

ഹനുമ വിഹാരി 63 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 5142 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 15 സെഞ്ചുറികളും 24 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. 302* റണ്‍സാണ് ആഭ്യന്തര ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോര്‍.