സൗദിയില്‍ സ്‌കൂള്‍ ബസുകളില്‍ സ്വദേശി വല്‍ക്കരണം

single-img
6 September 2018

പ്രവാസികള്‍ക്ക് തിരിച്ചടിയായി സൗദിയിലെ സ്‌കൂള്‍ ബസുകളിലും സ്വദേശി വല്‍ക്കരണം നടപ്പിലാക്കുന്നു. അടുത്ത വര്‍ഷം മുതല്‍ ബസ് ജീവനക്കാര്‍ സ്വദേശികളായിരിക്കണമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. ഇതു സംബന്ധിച്ച മന്ത്രാലയ ഉത്തരവ് ദമ്മാം ഇന്ത്യന്‍ സ്‌കൂളിന് ലഭിച്ചു.

സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പകരം സ്‌കൂള്‍ സംവിധാനത്തിനു കീഴിലുള്ള പൊതു ഗതാഗത സംവിധാനമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തുവാനും സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു.

പതിനാറായിരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ദമ്മാം ഇന്ത്യന്‍ സ്‌കൂളിലെ ചെറിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് സ്‌കൂളിന്റെ ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നത്. ഭൂരിഭാഗം വിദ്യാര്‍ത്ഥികളും സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്.

സ്വകാര്യ വാഹനങ്ങളെ അപേക്ഷിച്ച് സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചിലവ് കൂടിയതാണ് മിക്കവരെയും അംഗീകൃതമല്ലാത്ത സ്വകാര്യ ബസ്സുകളെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നത്. നിര്‍ദ്ദേശം നടപ്പിലാവുന്നതോടെ സ്‌കൂളിനെ ആശ്രയിച്ച കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും.