മത്സരത്തിനു മുമ്പ് ഉദ്ഘാടനമെന്ന രീതിയില്‍ ഒന്ന് പന്തു തട്ടാന്‍ വിളിച്ചതാ… പയ്യന്‍ പന്തുമായി ചെന്ന് ഗോളടിച്ചു: വീഡിയോ കണ്ട് തലതല്ലി ചിരിച്ച് ഫുട്‌ബോള്‍ ലോകം

single-img
28 August 2018

ഫ്രഞ്ച് ലീഗില്‍ മാഴ്‌സലിയും റെന്നെസും തമ്മില്‍ നടന്ന മത്സരത്തിലാണ് ആരാധകരെ പൊട്ടിച്ചിരിപ്പിച്ച സംഭവം ഉണ്ടായത്. മത്സരത്തിനു മുമ്പ് ഔപചാരികമായ ഉദ്ഘാടനമെന്ന രീതിയില്‍ പന്തു തട്ടാന്‍ ഒരു കുഞ്ഞാരാധകനെയാണ് അധികൃതര്‍ കൊണ്ടുവന്നത്. എന്നാല്‍ ഒരു കിക്ക് ഓഫിനു വിളിച്ച താരം കിട്ടിയ അവസരം മുതലെടുത്ത് പന്തുമായി കുതിക്കുകയായിരുന്നു.

ആരാധകന്റെ അപ്രതീക്ഷിതമായ നീക്കത്തില്‍ പകച്ചു നിന്ന കളിക്കാര്‍ക്കിടയിലൂടെ പന്തുമായി മുന്നേറിയ പയ്യന്‍ റെന്നെസിന്റെ ഗോള്‍ വലയും കുലുക്കി. അതിനു ശേഷമായിരുന്നു യഥാര്‍ത്ഥ ഷോ നടന്നത്. ജേഴ്‌സി ഊരിയും ചാടി മറിഞ്ഞും റെന്നെസിനെതിരെ ശരിക്കും ഗോളടിച്ചതു പോലെ തന്നെയാണ് കുഞ്ഞാരാധകന്‍ ആഘോഷിച്ചത്.

ഇരു ടീമിലെയും താരങ്ങള്‍ സംഭവം പിടികിട്ടാതെ അമ്പരന്നു നിന്നപ്പോള്‍ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരുന്ന ആരാധകര്‍ ഗംഭീര പിന്തുണയാണ് ആരാധകനു നല്‍കിയത്. യഥാര്‍ത്ഥ താരങ്ങളെ പോലും വെല്ലുന്ന പ്രകടനമാണ് ആരാധകന്‍ നടത്തിയതെന്നാണ് മത്സരശേഷം കാണികള്‍ പറഞ്ഞത്.