കേരളത്തിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ വഴി സൗജന്യമായി സാധനങ്ങള്‍ അയക്കാം

single-img
20 August 2018

ദോഹ: ഖത്തറില്‍ നിന്നും കേരളത്തിലെ ദുരിതം അനുഭവിക്കുന്ന ജനതക്കായി അടിയന്തര സഹായത്തിനുള്ള സാധനങ്ങള്‍ ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ വഴി സൗജന്യമായി അയക്കാമെന്നു കമ്പനി അധികൃതര്‍ അറിയിച്ചു. ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഉള്ള ഖത്തര്‍ എയര്‍വേസ് യാത്രാ വിമാനങ്ങളില്‍ ആണ് ഇതിനുള്ള സൗകര്യം നല്‍കുന്നത്.

ഈ മാസം 21 മുതല്‍ 29 വരെയാണ് ഈ സൗകര്യം. വെള്ളം, മരുന്നുകള്‍, വസ്ത്രങ്ങള്‍, ഡ്രൈ ഫുഡ്‌സ് തുടങ്ങിയ അവശ്യ സാധനങ്ങള്‍ അയക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ഒരാള്‍ക്ക് പരമാവധി നൂറ് കിലോ സാധനങ്ങള്‍ അയക്കാം. ബുക്കിങ്ങിനും അന്വേഷണങ്ങള്‍ക്കുമായി +974 4018 1685, +974 6690 8226. എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.