ലോര്‍ഡ്‌സില്‍ റേഡിയോ വില്‍ക്കുന്ന അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍

single-img
12 August 2018

ലോര്‍ഡ്‌സില്‍ ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് നടക്കുമ്പോള്‍ സച്ചിന്റെ മകന്‍ അര്‍ജുന്‍ അവിടെ ചെയ്ത കാര്യങ്ങള്‍ ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. മഴ പെയ്തപ്പോള്‍ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിച്ച് അര്‍ജുന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു.

ഇപ്പോള്‍ അര്‍ജുന്‍ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത് ലോര്‍ഡ്‌സിലെ തെരുവില്‍ റേഡിയോ വിറ്റ് നടന്നാണ്. റേഡിയോ പിടിച്ചുനില്‍ക്കുന്ന അര്‍ജുന്റെ ചിത്രം ഹര്‍ഭജന്‍ സിങ് ട്വീറ്റ് ചെയ്തു. ‘ആരാണ് റേഡിയോ വില്‍ക്കുന്നതെന്ന് നോക്കൂ? 50 എണ്ണം വിറ്റു കഴിഞ്ഞു.

ഇനി കുറച്ചു കൂടി വില്‍ക്കാനുണ്ട്. വേഗം വന്നാല്‍ വാങ്ങിക്കാം’ എന്ന് ചിത്രത്തോടൊപ്പം ഹര്‍ഭജന്റെ കുറിപ്പും കാണാം. ലണ്ടനില്‍ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കാന്‍ അര്‍ജുന്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോള്‍ അച്ഛന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇതിന് സാക്ഷിയായി ഗാലറിയിലുണ്ടായിരുന്നു.

ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങും സംവിധായകന്‍ കബീര്‍ ഖാനും ഇത് കാണുന്നുണ്ടായിരുന്നു. അര്‍ജുനെ അഭിനന്ദിച്ച് ‘ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട്’ തങ്ങളുടെ ഔദ്യോഗിക പേജില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ലണ്ടനിലെ മെര്‍ച്ചന്റ് ടെയിലര്‍ സ്‌കൂള്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തിലും അര്‍ജുന്‍ താരമായിരുന്നു !.

ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് പന്തെറിഞ്ഞു കൊടുത്താണ് അര്‍ജുനും പരിശീലനത്തിന്റെ ഭാഗമായത്. ട്വന്റി 20 ടൂര്‍ണമെന്റിന് മുമ്പും പരിശീലനത്തിനൊപ്പം അര്‍ജുനുണ്ടായിരുന്നു.