മൈക്കല്‍ ഫെല്‍പ്‌സിന്റെ 23 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്തത് 10 വയസ്സുകാരന്‍

single-img
2 August 2018

നീന്തല്‍ക്കുളത്തിലെ സ്വര്‍ണമത്സ്യം ഒളിമ്പ്യന്‍ മൈക്കല്‍ ഫെല്‍പ്‌സിന്റെ പേരിലുണ്ടായിരുന്ന 23 വര്‍ഷം നീണ്ട റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞ് ഒരു 10 വയസുകാരന്‍. 1995ലെ ഫാര്‍ വെസ്റ്റേണ്‍ കോഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തില്‍ ഫെല്‍പ്‌സ് കുറിച്ച 1:10.48 സമയമാണ് ക്ലാര്‍ക്ക് കെന്റ് എന്ന പത്തുവയസ്സുകാരന്‍ മറികടന്നത്.

കാലിഫോര്‍ണിയയില്‍ നടന്ന ഫാര്‍ വെസ്റ്റേണ്‍ കോഴ്‌സ് ചാമ്പ്യന്‍ഷിപ്പിലാണ് ക്ലാര്‍ക്ക് കെന്റ്, ഫെല്‍പ്‌സിന്റെ പേരിലുള്ള റെക്കോര്‍ഡ് മറികടന്നത്. ഞായറാഴ്ചയായിരുന്നു മത്സരം. 1:09.38 സമയം കൊണ്ടാണ് കെന്റ് ഫിനിഷിങ് ലൈന്‍ തൊട്ടത്. ഈ ചാമ്പ്യന്‍ഷിപ്പില്‍ ഏഴു വിഭാഗങ്ങളിലും കെന്റ് തന്നെയായിരുന്നു ചാമ്പ്യന്‍.

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കെന്റ് മൂന്ന് വയസ് മുതലാണ് നീന്തല്‍ക്കുളത്തില്‍ പരിശീലനം നടത്തുന്നത്. താന്‍ ഏറെ ആരാധിക്കുന്ന മൈക്കിള്‍ ഫെല്‍പ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തതില്‍ സന്തോഷമുണ്ടെന്നും അഭിമാനിക്കുന്നുവെന്നും കെന്റ് പറഞ്ഞു. ഒളിമ്പിക്‌സില്‍ പങ്കെടുക്കണമെന്നതാണ് കെന്റിന്റെ സ്വപ്നം.