മെസിയുടെ ഈ വീഡിയോ ഒറ്റ ദിവസത്തിനുള്ളില്‍ കണ്ടത് 48 ലക്ഷം പേര്‍

single-img
1 August 2018

View this post on Instagram

🦁⚽️

A post shared by Antonela Roccuzzo (@antonelaroccuzzo) on

അയ്യോ പാവം നായ്ക്കുട്ടി, നീ വെറുതെ വിയര്‍പ്പ് ഒഴുക്കേണ്ട. നിന്റെ ഒരു നമ്പറും ഇവിടെ വിലപോകില്ല. കാരണം നീ ആ പന്ത് കൈക്കലാക്കാന്‍ പാഴ് ശ്രമം നടത്തുന്നത് മറ്റാരോടുമല്ല, സാക്ഷാല്‍ ഫുട്‌ബോള്‍ മിശിഹായോടാണ്. ലെയണല്‍ മെസി തന്റെ വളര്‍ത്തുനായ ഹക്കിനോടൊപ്പം ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോ അദ്ദേഹത്തിന്റെ ഭാര്യ ആന്റനെല്ലാ റോക്കസ്സോ ആണ് ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചത്.

‘മെസി നായ്ക്കുട്ടിക്ക് പോലും വിട്ടുനല്‍കുന്നില്ല’ വീഡിയോ കണ്ട 50 ലക്ഷം പേരില്‍ ഒരാളുടെ കമന്റ് ഇതായിരുന്നു. നായ്ക്കുട്ടി ഒരു പക്ഷേ മനസിലാക്കിയിട്ടുണ്ടാകാം യഥാര്‍ത്ഥത്തില്‍ മനുഷ്യന്റെ കഴിവ് എത്രത്തോളമെന്ന്. ഒറ്റ ദിവസത്തിനുള്ളില്‍ വീഡിയോ കണ്ടത് 48 ലക്ഷം പേരാണ്. ഇതില്‍ 13 ലക്ഷം ലൈക്കുകളും ഇരുപത്തയ്യായിരത്തിലേറെ പ്രതികരണങ്ങളും വന്നു.