യുഎഇയില്‍ പൊതുമാപ്പ് ലഭിക്കുന്ന മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കും

single-img
31 July 2018

തിരുവനന്തപുരം: യു.എ.ഇ.യില്‍ പൊതുമാപ്പ് ലഭിക്കുന്ന മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോര്‍ക്ക റൂട്‌സ് ഇതിന് നടപടി സ്വീകരിക്കും. ഓഗസ്റ്റ് ഒന്നുമുതല്‍ ഒക്ടോബര്‍ 31 വരെ പൊതുമാപ്പിന് അപേക്ഷിക്കാം.

യു.എ.ഇ.യിലെ ഒമ്പതു സെന്ററുകള്‍ വഴിയാണ് പൊതുമാപ്പ് നല്‍കാനുള്ള നടപടികള്‍ ക്രമീകരിച്ചിട്ടുള്ളത്. ഓഗസ്റ്റ് മധ്യത്തോടെ ആദ്യസംഘം നാട്ടിലെത്തുമെന്നാണ് പ്രതീക്ഷ. മാപ്പ് ലഭിക്കുന്നവരുടെ വിവരശേഖരണം തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ ശ്രമങ്ങളോട് സഹകരിക്കാനും വേണ്ട സഹായം ചെയ്യാനും യു.എ.ഇ.യിലെ പ്രവാസി മലയാളികളോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.