ദക്ഷിണാഫ്രിക്കന്‍ പേസ് ബോളര്‍ സ്റ്റെയ്ന്‍ വിരമിക്കുന്നു

single-img
27 July 2018

ദക്ഷിണാഫ്രിക്കന്‍ പേസ് ബോളര്‍ ഡെയ്ന്‍ സ്റ്റെയ്ന്‍ ഏകദിന, ട്വന്റി ട്വന്റിയില്‍നിന്നും വിരമിക്കുന്നു. 2019 ല്‍ നടക്കുന്ന ലോകകപ്പോടെ പരിമിത ഓവര്‍ ക്രിക്കറ്റില്‍നിന്നും വിരമിക്കുമെന്നാണ് സ്റ്റെയ്ന്‍ വ്യക്തമാക്കിയത്. അതേസമയം, ടെസ്റ്റ് മല്‍സരങ്ങളില്‍ സ്റ്റെയ്ന്‍ തുടര്‍ന്നും കളിക്കും.

പരിക്കുകള്‍ അലട്ടുന്നതുമൂലമാണ് സ്റ്റെയ്ന്‍ വിരമിക്കാന്‍ ഒരുങ്ങുന്നത്. ലോകകപ്പില്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അതിനുശേഷം പരിമിത ഓവര്‍ ക്രിക്കറ്റില്‍ താനുണ്ടാവില്ലെന്നും മുംബൈയില്‍ നടന്ന ഒരു പ്രൊമോഷണല്‍ പരിപാടിക്കിടെയാണ് സ്റ്റെയ്ന്‍ പറഞ്ഞത്.

അടുത്ത ലോകകപ്പിനുളള ടീമില്‍ ഞാനും ഉണ്ടാവുമെന്നാണ് കരുതുന്നത്. എല്ലാ സമയത്തും എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. പക്ഷേ എന്റെ ഇതുവരെയുളള അനുഭവ സമ്പത്ത് ലോകകപ്പില്‍ ഇടം നേടി തരുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

116 ഏകദിനങ്ങളില്‍നിന്നും 180 വിക്കറ്റ് സ്റ്റെയ്ന്‍ നേടിയിട്ടുണ്ട്. 42 ട്വന്റി ട്വന്റിയില്‍നിന്നും 52 വിക്കറ്റും 88 ടെസ്റ്റില്‍നിന്നും 421 സ്റ്റെയ്ന്‍ വീഴ്ത്തിയിട്ടുണ്ട്.