ഇങ്ങനെ ഒരു സന്ദേശം ഫോണില്‍ വന്നാല്‍ തുറക്കരുത്; സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുമെന്ന് ടിആര്‍എ

single-img
22 July 2018

യുഎഇയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് റഗുലേറ്ററി അതോറിറ്റി (ടിആര്‍എ). കോടതിയില്‍ അവശേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാം എന്ന രീതിയിലുള്ള എസ്എംഎസ് ആണ് വ്യാപകമായി പ്രചരിക്കുന്നത്.

കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സന്ദേശത്തിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യാനാണ് ആവശ്യപ്പെടുക. എന്നാല്‍, ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ മൊബൈല്‍ ഫോണിലുള്ള സ്വകാര്യ വിവരങ്ങള്‍ ലഭിക്കുമെന്നും പ്രമുഖ പത്രമായ അല്‍ബയാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍പരിചയമില്ലാത്ത ആളുകളുടെ ഇ–മെയിലുകള്‍ തുറക്കുകയോ കൃത്യമല്ലാത്ത വെബ്‌സൈറ്റുകളില്‍ നിന്ന് സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും ടിആര്‍എയുടെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീം അറിയിച്ചു.