6 മാസം പ്രായമുള്ള ഇരട്ടക്കുട്ടികളെ ക്രൂരമായി തല്ലുന്ന വീഡിയോ വൈറലായി: സൗദിയില്‍ അമ്മ അറസ്റ്റില്‍

single-img
22 July 2018

https://www.youtube.com/watch?v=liML8JTeOjY

സൗദിയില്‍ സ്ഥിരതാമസക്കാരിയായ സൊമാലിയക്കാരിയാണ് തന്റെ പിഞ്ചോമനകളെ പൊതിരെ തല്ലിയത്. ‘ഇന്ന് ഞാന്‍ നിങ്ങളെ കൊല്ലും’ എന്ന് അവള്‍ വിളിച്ചുപറയുന്നതും വീഡിയോയില്‍ കാണാം. യെമെന്‍ സ്വദേശിയായ ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണ് സ്ത്രീ.

സാമ്പത്തിക ബുദ്ധിമുട്ട് ഏറെയായപ്പോള്‍ യെമെനില്‍ കഴിയുന്ന ഭര്‍തൃപിതാവിനെ ഭീഷണിപ്പെടുത്തുന്നതിനും കാശ് ലഭിക്കുന്നതിനും വേണ്ടി കുഞ്ഞുങ്ങളെ തല്ലുകയും അത് റെക്കോര്‍ഡ് ചെയ്ത് അയച്ചുകൊടുക്കുകയും ചെയ്തു. പേടിച്ചുപോയ കുട്ടികളുടെ മുത്തച്ഛന്‍ ഈ വീഡിയോ ഒരു ബന്ധുവിന് അയച്ചുകൊടുക്കുകയും അയാള്‍ അത് യുട്യൂബില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു.

വിവരം പുറംലോകമറിഞ്ഞ് കുഞ്ഞുങ്ങള്‍ ഏങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതിയാണ് വീഡിയോ പുറത്തുവിട്ടത്. ദൃശ്യങ്ങള്‍ വൈറലായതോടെ സൗദി മന്ത്രാലയം അതിന്റെ ഉറവിടം അന്വേഷിച്ച് കണ്ടെത്തി. വീഡിയോ പോസ്റ്റ് ചെയ്ത ബന്ധുവായ മൊഹ്നാദ് അല്‍ ഹാഷിദിയില്‍ നിന്ന് വിവരങ്ങള്‍ മനസ്സിലാക്കിയ സൗദി തൊഴില്‍ സാമൂഹ്യസുരക്ഷാ മന്ത്രാലയം കുട്ടികളുടെ അമ്മയെ ഉടന്‍ അറസ്റ്റുചെയ്തു. കുഞ്ഞുങ്ങളെ അച്ഛന്റെ ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തു.