ഡ്രസ്സിംഗ് റൂമില്‍ ക്രൊയേഷ്യന്‍ പ്രസിഡന്റ് നേരിട്ടെത്തി; ടീം അംഗങ്ങളെ ആലിംഗനം ചെയ്ത് സന്തോഷം പങ്കുവെക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍

single-img
12 July 2018

VIDIMO SE U SOČIJU! 🇭🇷❤️🔥⚽️🏆

Posted by Kolinda Grabar-Kitarović on Sunday, July 1, 2018

Zovi, samo zovi, svi će sokolovi,Za te život dati! 🇭🇷❤️⚽️🥇

Posted by Kolinda Grabar-Kitarović on Saturday, July 7, 2018

ക്രൊയേഷ്യന്‍ കളിക്കാരെ ഞെട്ടിപ്പിച്ചുകൊണ്ടാണ് പ്രസിഡന്റ് കൊളിന്‍ഡ് ഗ്രാബര്‍ കിത്രോവിക് റൂമിലെത്തി ആഹ്ലാദം പങ്കുവച്ചത്. ക്രൊയേഷ്യയുടെ ദേശീയ പതാകയുടെ വേഷത്തിലാണ് പ്രസിഡന്റ് കളികാണാനെത്തിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യയുമായുള്ള മത്സരം നടക്കുമ്പോഴാണ് പ്രസിഡന്റിന്റെ വരവ്. റഷ്യയെ ക്രൊയേഷ്യ തോല്‍പ്പിച്ചപ്പോള്‍ കിത്രോവിക് ഗ്യാലറിയിലിരുന്ന് ആരാധകര്‍ക്കൊപ്പം നൃത്തം വയ്ക്കുന്നുണ്ടായിരുന്നു.

തുടര്‍ന്ന് റൂമിലെത്തി ഓരോ കളിക്കാരേയും കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ചു. കിത്രോവിക്കിന്റെ ഡാന്‍സും കളിക്കാരെ നേരിട്ടെത്തി അഭിനന്ദിക്കുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 2015 ജനുവരിയിലാണ് ഗ്രാബര്‍ കിത്രോവിക് ക്രൊയേഷ്യയുടെ പ്രസിഡന്റാകുന്നത്. ആദ്യത്തെ വനിതാ പ്രസിഡന്റാണ് കിത്രോവിക്.