ധോണിയ്ക്ക് ഹാര്‍ദിക് പാണ്ഡ്യയുടെ വക വ്യത്യസ്തമായ പിറന്നാള്‍ സമ്മാനം

single-img
9 July 2018

37 ആം പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചപ്പോള്‍ ധോണിക്ക് മറക്കാനാകാത്ത സമ്മാനമാണ് ഹാര്‍ദ്ദിക് നല്‍കിയത്. തന്‍റെ സ്വന്തം കൈ കൊണ്ട് മുന്‍ ക്യാപ്റ്റന്‍റെ തലമുടി വെട്ടി പുതിയ ഹെയര്‍ സ്റ്റൈല്‍ സമ്മാനം.

ധോണിക്ക് തലമുടി വെട്ടുന്ന ചിത്രങ്ങള്‍ ഹാര്‍ദിക് തന്നെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ഇത് ധോണിക്ക് മാത്രമായുള്ള എന്‍റെ പ്രത്യേക പിറന്നാള്‍ സമ്മാനം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ വന്നിട്ടുള്ളത്.

പ്രത്യേക ദിവസം പ്രത്യേക ഹെയര്‍സ്റ്റൈല്‍ എന്നാണ് ഹാര്‍ദ്ദിക് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ട്വന്‍റി-20 പരന്പരയ്ക്കായി ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഇപ്പോള്‍ ഇംഗ്ലണ്ടിലാണ്. ടീം അംഗങ്ങളുമായി ധോണി പിറന്നാള്‍ ആഘോഷിക്കുന്നതിന്‍റെ വിവിധ ചിത്രങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു