ധോണിയുടെ പിറന്നാള്‍ തകര്‍ത്താഘോഷിച്ച് ടീം ഇന്ത്യ

single-img
7 July 2018

കുടുംബത്തോടൊപ്പം തന്റെ പിറന്നാള്‍ ഇംഗ്ലണ്ടില്‍ ആഘോഷിക്കുന്ന ധോണിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഭാര്യ സാക്ഷി, മകള്‍ സിവ, ടീം അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പമാണ് ധോണി കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിനായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ കാര്‍ഡിഫിലെത്തിയത്.

സുരേഷ് റെയ്‌നയും സേവാഗും ഉള്‍പ്പെടെയുള്ളവര്‍ ധോണിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ട്വീറ്റ് ചെയ്തു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലൂടെ ധോണി 500 അന്താരാഷ്ട്ര മത്സരങ്ങളാണ് പിന്നിട്ടത്.