ഇന്ത്യ അയര്‍ലാന്‍ഡ് ടി ട്വന്റി മത്സരത്തിനിടെ സായിപ്പന്മാരെ മൊത്തം അമ്പരപ്പിച്ച് മലയാളിപ്പട: വീഡിയോ

single-img
29 June 2018

മദാമ്മയെ വരെ പാട്ടു പാടി വീഴ്ത്തിയിരിക്കും …. മലയാളി ഡാ….ഇന്നലത്തെ ഇന്ത്യ Vs അയർലണ്ട്‌ മത്സരത്തിനിടയിലെ ദ്രിശ്യം

Posted by Daniel John Cleatus Pereira on Thursday, June 28, 2018

ഇന്ത്യഅയര്‍ലാന്‍ഡ് ടി ട്വന്റി മത്സരം നടക്കുന്നതിനിടെ ഗാലറിയില്‍ ചെണ്ടമേളവും പാട്ടുമായി മലയാളി ആരാധകര്‍. ഗ്രൗണ്ട് സ്റ്റാഫായ വിദേശവനിതക്ക് മുന്നില്‍ ‘നിന്‍ മിഴികളില്‍ അഞ്ജനമെഴുതാം ഞാന്‍’ എന്ന ഗാനം പാടുന്ന മലയാളി യുവാക്കളുടെ വിഡിയോ സോഷ്യല്‍ മിഡിയയില്‍ വൈറലായിരിക്കുകയാണ്.

പാട്ടുകേട്ട് ചിരിയടക്കാനാകാതെ നില്‍ക്കുന്ന വിദേശവനിതയെയും വീഡിയോയില്‍ കാണാം. അയര്‍ലന്‍ഡിനെതിരായ ആദ്യ ടി ട്വന്റി മത്സരത്തിലാണ് കൗതുകമുണര്‍ത്തുന്ന സംഭവം. പതിനായിരക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ ദൃശ്യങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 10ന് മുന്നിലാണ്.