മലയാളി ആരാധകരുടെ ആവേശം ഏറ്റെടുത്ത് സാക്ഷാല്‍ മെസ്സി: വീഡിയോ

single-img
21 June 2018

Descubre los mensajes de apoyo más originales que ha recibido Leo para Rusia 2018.

Descubre los mensajes de apoyo más originales que ha recibido Leo para Rusia 2018, ¡y elige tu favorito! Entra en Messi.com y vota. ¡Vamos Argentina!Discover the most original support messages for Leo in Russia 2018 and choose your favorite! Visit Messi.com and vote. Vamos Argentina!

Posted by Leo Messi on Tuesday, June 19, 2018

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മെസ്സി ആരാധകരുടെ ആവേശപ്രകടനങ്ങള്‍ ഉള്‍പ്പെടുത്തി ലയണല്‍ മെസ്സിയുടെ ഓഫിഷ്യല്‍ ഫെയ്‌സ്ബുക് പേജില്‍ അവതരിപ്പിച്ച വീഡിയോയില്‍ നിറഞ്ഞുനിന്നതു കേരളം. ഒരു മിനിറ്റും അഞ്ചു സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മൂന്നുതവണ മലയാളി ഫുട്‌ബോള്‍ ആരാധകരുടെ ആവേശത്തെയാണ് അവതരിപ്പിച്ചത്.

മെസ്സിയുടെ കട്ടൗട്ടും അര്‍ജന്റീനയുടെ പതാകയുമായി ആഹ്ലാദം പ്രകടിപ്പിക്കുന്ന ആരാധകരും ‘ചങ്കിടിപ്പാണ് അര്‍ജന്റീന’ എന്ന ഫ്രിയിമോടുകൂടി ഷെയര്‍ ചെയ്തിരിക്കുന്ന കുഞ്ഞാരാധകന്റെ ദൃശ്യങ്ങളുമെല്ലാം വീഡിയോയിലുണ്ട്. മെസ്സിക്ക് നല്‍കുന്ന യഥാര്‍ത്ഥ പിന്തുണ സന്ദേശങ്ങള്‍ കണ്ടെത്തുക എന്ന വാചകത്തോട് കൂടിയാണ് ഫെയ്‌സ്ബുക്ക് പേജില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ചൊവ്വാഴ്ചയാണ് ഔദ്യോഗിക പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയില്‍ കേരളവുമുണ്ടെന്നറിഞ്ഞതോടെ ലൈക്കുകളും കമന്റുകളുമായി മലയാളികള്‍ ഇതിലേക്ക് ഒഴുകിയെത്തി. ഇതൊരു വലിയ അംഗീകാരമെന്നായിരുന്നു മിക്കവരുടെയും പ്രതികരണം.

റോഡരികില്‍ ഫ്‌ലക്‌സ് തൂക്കാന്‍ നടക്കുമ്പോഴും മുഖത്തു ചായം തേച്ചു ബൈക്ക് റാലി നടത്തുമ്പോഴും, എവിടെയോ കളിക്കുന്നവര്‍ക്കു വേണ്ടി ഓരോന്നു കാണിച്ചുകൂട്ടാന്‍ നാണമില്ലേ എന്നു ചോദിക്കുന്നവര്‍ക്ക് ഇതു സമര്‍പ്പിക്കുന്നു – വിഡിയോയ്ക്കു താഴെ മലയാളികളിലൊരാളുടെ കമന്റ് ഇങ്ങനെയായിരുന്നു.