2018 ലോ​ക​ക​പ്പി​ലെ ആ​ദ്യ അ​ട്ടി​മ​റി മെ​ക്സി​ക്കോ വ​ക; ഇ​ര​ക​ളാ​യ​ത് ജ​ർ​മ​നി

single-img
18 June 2018

നിലവിലെ ചാംപ്യൻമാരെന്ന ആത്മവിശ്വസത്തോടെ ആദ്യമൽസരത്തിന് ഇറങ്ങിയ ജർമനിയെ ഏകപക്ഷിയമായ ഒരു ഗോളിന് അട്ടിമറിച്ച് മെക്സിക്കോ. മികച്ച തന്ത്രം കൊണ്ട് ജര്‍മനിയെ വെള്ളം കുടിപ്പിച്ച മെക്സിക്കോയ്ക്കു വേണ്ടി ഹിര്‍വിങ് ലൊസാനോയാണ് മുപ്പത്തിയഞ്ചാം മിനിറ്റില്‍ ചാമ്പ്യന്മാരെ വീഴ്ത്തിയ ഗോള്‍ നേടിയത്. യോഗ്യതാ റൗണ്ടില്‍ നാല് ഗോളുകളടിച്ച ലൊസാനോയുടെ ലോകകപ്പിലെ ആദ്യ ഗോളായിരുന്നു ഇത്. അതും ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ മെ​ക്സി​ക്ക​ൻ ആ​ധി​പ​ത്യ​മാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യ മു​ന്നേ​റ്റ​ങ്ങ​ളു​മാ​യി അ​വ​ർ ജ​ർ​മ​ൻ ഗോ​ൾ​മു​ഖം വി​റ​പ്പി​ച്ചു. ജ​ർ​മ​നി​യു​ടെ മു​ന്നേ​റ്റ​ങ്ങ​ൾ ക​ഴി​ഞ്ഞ ലോ​ക​പ്പി​ലെ ഹീ​റോ ഗി​ല്ല​ർ​മോ ഒ​ച്ചോ​വ​യു​ടെ കൈ​ക​ളി​ൽ ഒ​തു​ങ്ങി. 35-ാം മി​നി​റ്റി​ൽ മെ​ക്സി​ക്കോ ല​ക്ഷ്യം ക​ണ്ടു.

കൗ​ണ്ട​ർ അ​റ്റാ​ക്കി​നൊ​ടു​വി​ൽ ര​ണ്ട് ജ​ർ​മ​ൻ താ​ര​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച്, ജ​ർ​മ​ൻ പ്ര​തി​രോ​ധ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി ഹി​ർ​വിം​ഗ് ലൊ​സാ​നോ​യാ​ണ് മെ​ക്സി​ക്കോ​യെ മു​ന്നി​ലെ​ത്തി​ച്ച​ത്. സു​വ​ർ​ണാ​വ​സ​ര​ങ്ങ​ൾ പ​ല​തു പാ​ഴാ​ക്കി​യ​ശേ​ഷ​മാ​യി​രു​ന്നു മെ​ക്സി​ക്കോ​യു​ടെ ഗോ​ൾ.

മറുവശത്ത് ജര്‍മനിയുടെ ആക്രമണങ്ങള്‍ പലപ്പോഴും ലക്ഷ്യം തെറ്റി. അവസാന മിനിറ്റുകളില്‍ ജര്‍മനി നിരന്തരം മെക്‌സിക്കോയുടെ ഗോള്‍മുഖം വിറപ്പിച്ചെങ്കിലും ഗോള്‍കീപ്പര്‍ ഒച്ചാവോ പണിത പാലം പൊളിക്കാനായില്ല.

ഡ്രാക്‌സ്‌ലറുടേയും കിമ്മിച്ചിന്റേയും നിരവധി ഷോട്ടുകള്‍ വന്നെങ്കിലും യുവതാരം ടിമോ വെര്‍ണര്‍ ചിത്രത്തിലേ ഇല്ലാതായി. മെസ്യൂട്ട് ഓസിലും കാര്യമായൊന്നും ചെയ്തില്ല. വിജയത്തോടെ മെക്‌സിക്കോ ഗ്രൂപ്പ് എഫില്‍ മൂന്നു പോയിന്റുമായി മുന്നിലെത്തി. തോറ്റതോടെ ജര്‍മനിക്ക് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമായി.