ലോകകപ്പ് ഫുട്‌ബോള്‍ കമന്ററി ഇനി മലയാളത്തിലും, ചരിത്രത്തിലിടം നേടി ഷൈജു ദാമോദരന്‍.

single-img
9 June 2018

ലോകകപ്പ് ഫുഡ്‌ബോളില്‍ ആദ്യമായാണ് മലയാളത്തില്‍ കമന്ററിയുണ്ടാകുന്നത്. കേരളത്തിലെ ഫുഡ്‌ബോള്‍ പ്രേമികളെ സംബന്ധിച്ചടുത്തോളം ഏറെ സന്തോഷം പകരുന്ന കാര്യമാണ് മലയാളം കമന്ററി. സോണി, ഇഎസ്പിഎന്‍ ചാനലിലാണ് ഫിഫയുടെ അംഗീകാരത്തോടെ മലായാളം കമന്ററിയുണ്ടാവുക. പ്രശസ്ത മലയാളം ഫുട്‌ബോള്‍ കമാന്റേറ്റര്‍ ഷൈജു ദാമോദരനാണ് ഇക്കാര്യ മറിയിച്ചത്. ഫുട്‌ബോള്‍ മലയാളത്തിന് സ്വപ്‌നസാക്ഷാത്കാരം ലോകകപ്പ് ലൈവ് ഇന്‍ മലയാളം സോണി ഇഎസ്പിഎന്‍ ചാനലിലേക്ക് സ്വാഗതം, കമന്‍ട്രി ബോക്‌സില്‍ ഞാന്‍ എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ഷൈജു ദാമോദരന്‍ ഫേസ് ബുക്ക് ലൈവില്‍ ഇക്കാര്യം പറഞ്ഞത്.

ഫുട്ബോൾ മലയാളത്തിന്സ്വപ്ന സാക്ഷാത്കാരംലോകകപ്പ് ലൈവ് ഇൻ മലയാളംSONY Espn ലേക്ക് സ്വാഗതംകമൻട്രി ബോക്സിൽ ഞാൻ……

Posted by Shaiju Damodaran on Friday, June 8, 2018

 

ഐഎസ്എല്ലില്‍ നിങ്ങള്‍ നെഞ്ചേറ്റിയത് പോലെ റഷ്യന്‍ ലോകകപ്പിലും നിങ്ങള്‍ ഒപ്പമുണ്ടാകണമെന്ന് ഷൈജു ദാമോദരന്‍ ഫുട്‌ബോള്‍ പ്രേമികളോട് പറയുന്നു. തെറ്റുകുറ്റങ്ങളുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടണമെന്നും വിമര്‍ശിക്കണമെന്നും അദ്ദേഹം ആവശ്യപെടുന്നു. ഇനി അഞ്ച് ദിവസങ്ങള്‍ മാത്രമാണ് ലോകകപ്പ് ഫുട്‌ബോള്‍ കിക്കോഫിനവശേഷിക്കുന്നത്. കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശം പകരാന്‍ ഇക്കുറി മലയാളം കമന്ററിയുമുണ്ടാകും.