കുവൈറ്റില്‍ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ഉച്ച വിശ്രമം

single-img
29 May 2018

വേനല്‍ കടുത്തതോടെ തുറസ്സായ സ്ഥലങ്ങളില്‍ ഉച്ച ജോലിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മാന്‍ പവര്‍ പബ്ലിക് അതോറിറ്റി തീരുമാനിച്ചു. ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് നാല് മണി വരെയാണ് നിര്‍ബന്ധിത ഉച്ച വിശ്രമം തൊഴിലാളികള്‍ക്ക് അനുവദിക്കുന്നത്.

വേനല്‍ താപനില ഉയര്‍ന്നതോടെ സൂര്യതാപം നേരിട്ട് പതിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. സൂര്യാഘാതം പോലുള്ള അപകടങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള മുന്‍ കരുതല്‍ നടപടിയാണെന്നും നിയമം പാലിക്കുന്നുണ്ടോ എന്ന് കര്‍ശനമായി നിരീക്ഷിക്കുന്നതാണെന്നും മാന്‍ പവര്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.