വായുവില്‍ ചാടി ഉയര്‍ന്ന് ഒറ്റക്കൈ കൊണ്ട് പിടിച്ചു: ഡിവില്ലേഴ്‌സിന്റേത് സ്‌പൈഡര്‍മാന്‍ ക്യാച്ച്

single-img
18 May 2018

സണ്‍റൈസേഴ്‌സ് താരം ഹെയ്ല്‍സിനെ പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡിവില്ലിയേഴ്‌സ് നടത്തിയ അതുഗ്രന്‍ പ്രകടനം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. മൊയീന്‍ അലി എറിഞ്ഞ എട്ടാമത്തെ ഓവര്‍. ക്രീസില്‍ 37 റണ്‍സെടുത്ത് അതുഗ്രന്‍ ഫോമില്‍ ഹെയില്‍സ്.

ആദ്യ പന്തില്‍ തന്നെ കൂറ്റനടിയായിരുന്നു ലക്ഷ്യം. പന്ത് അതിര്‍ത്തി കടക്കുമെന്ന് കണക്കുകൂട്ടലിലായിരുന്നു എല്ലാവരും. അപ്പോള്‍ ഒരു അത്ഭുതം സംഭവിച്ചു. ഓടിയെത്തിയ ഡിവില്ലിയേഴ്‌സ് വായുവില്‍ ചാടി ഉയര്‍ന്ന് പന്ത് ഒറ്റക്കൈ കൊണ്ട് കൈപ്പിടിയിലൊതുക്കി. സ്റ്റേഡിയം ത്രസിച്ചിരുന്ന നിമിഷം. സൂപ്പര്‍മാനെ പോലെ മെയ്‌വഴക്കത്തോടെ എബിഡി.

കോഹ്‌ലി അടക്കമുള്ള ആര്‍സിബി കളിക്കാരെല്ലാം ആ മനോഹര ക്യാച്ചിനെ അഭിനന്ദിക്കാന്‍ ഓടിയെത്തുകയും ചെയ്തു. സത്യത്തില്‍ ആ ക്യാച്ചിന് അല്‍പം ഭാഗ്യത്തിന്റെ മേമ്പൊടി കൂടി ഉണ്ടായിരുന്നെന്നാണ് പിന്നീട് കളിയിലെ താരത്തിന്റെ പുരസ്‌ക്കാരം സ്വീകരിച്ച് ഡിവില്ലേഴ്‌സ് പറഞ്ഞത്.