ഒത്തൊരുമയുണ്ടെങ്കില്‍ ഇങ്ങനെയും ക്യാച്ചെടുക്കാം: വീഡിയോ

single-img
7 May 2018

രാജസ്ഥാന്‍ റോയല്‍സ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിലായിരുന്നു ഈ മനോഹരമായ ക്യാച്ച്്. രാജസ്ഥാന്‍ റോയല്‍സ് ഇന്നിംഗ്‌സിലെ 13ാം ഓവറിലായിരുന്നു സംഭവം. സ്പിന്നര്‍ മുജീബ് എറിഞ്ഞ പന്തില്‍ ഹാര്‍ഡ് ഹിറ്ററായ സ്റ്റോക്‌സ് സിക്‌സറിന് ശ്രമിച്ചു.

ഉയര്‍ന്നുചാടി ആദ്യ ശ്രമത്തില്‍ പന്ത് മായങ്ക് അഗര്‍വാള്‍ കൈപ്പിടിയിലൊതുക്കി. എന്നാല്‍ നിലയുറപ്പിക്കാനുള്ള ശ്രമത്തിനിടെ ബൗണ്ടറിലൈനില്‍ കാല്‍ തൊടുമെന്ന് തോന്നിയ താരം ഓടിവരികയായിരുന്ന മനോജ് തിവാരിക്ക് പന്ത് എറിഞ്ഞുനല്‍കി.

തിവാരി സുരക്ഷിതമായി ആ പന്ത് കൈക്കലാക്കുമ്പോള്‍, ബൗണ്ടറിക്ക് പുറത്തുനിന്ന് മായങ്ക് ചിരിച്ചുകൊണ്ട് എഴുന്നേറ്റ് വരുന്നതാണ് ആരാധകര്‍ക്ക് കാണാനായത്. ബെന്‍ സ്റ്റേക്‌സിനാവട്ടെ പഞ്ചാബ് ഫീല്‍ഡര്‍മാരുടെ അപ്രതീക്ഷിത ക്യാച്ച് വിശ്വസിക്കാനുമായില്ല.