ഖത്ത‌ർ ഉപരോധം അവസാനിപ്പിക്കണം: സൗദി അറേബ്യയോട് അമേരിക്ക

single-img
30 April 2018

ഖത്ത‌ർ ഉപരോധം അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യയോട് അമേരിക്കൻ വിദേശകാര്യസെക്രട്ടറി മൈക് പോംപിയോ. സൗദി സന്ദർശനത്തിനിടെയാണ് മൈക് പോംപിയോ ആവശ്യം ഉന്നയിച്ചത്. ഖത്തർ അതിർത്തിയിൽ കിടങ്ങ് കുഴിക്കാനും ആണവമാലിന്യം തള്ളാനും സൗദി പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് അമേരിക്കയുടെ ഇടപെടൽ.

സിറിയ, യെമൻ പ്രശ്നങ്ങൾ നേരിടാൻ അറബ് ഐക്യം അത്യന്താപേക്ഷിതമെന്ന് അമേരിക്കൻ വിദേശകാര്യസെക്രട്ടറി വ്യക്തമാക്കിയെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. കഴിഞ്ഞ ജൂണിലാണ് തീവ്രവാദബന്ധമാരോപിച്ച് സൗദി അറേബ്യ ഖത്തറിനുമേൽ ഉപരോധങ്ങൾ ഏര്‍പ്പെടുത്തിയത്.