‘ഇവളെ ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യയ്‌ക്കെതിരെ തന്നെ ബോംബായി വന്നേനേ..’; മലയാളിയായ സംഘപരിവാര്‍ പ്രവര്‍ത്തകനെതിരെ പ്രതിഷേധം ഇരമ്പുന്നു

single-img
13 April 2018

കത്തുവയില്‍ എട്ടു വയസുകാരിയായ ആസിഫ ക്രൂരമായ ബലാത്സംഗത്തിനു ശേഷം കൊല ചെയ്യപ്പെട്ടതിന്റെ നടുക്കത്തിലാണ് രാജ്യം. കൊലപാതകത്തില്‍ വ്യാപകമായ പ്രതിഷേധം ഉയരുമ്പോഴും സമൂഹമാധ്യമങ്ങളില്‍ പെണ്‍കുട്ടിയെ മോശമായി ചിത്രീകരിക്കാനും ആളുകളുണ്ടായി.

സംഭവവുമായി ബന്ധപ്പെട്ട് മനഃസാക്ഷിയില്ലാത്ത പ്രതികരണം നടത്തിയ എറണാകുളം സ്വദേശിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു. ‘ഇവളെ ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യയ്‌ക്കെതിരെ തന്നെ ബോംബായി വന്നേനേ..’ എന്നായിരുന്നു ഇയാള്‍ കമന്റിട്ടത്.

ഇതോടെ രൂക്ഷവിമര്‍ശനവുമായി നിരവധിയാളുകള്‍ രംഗത്തെത്തി. ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലായിരുന്നു ഇയാളുടെ മനഃസാക്ഷിയില്ലാത്ത കമന്റ്. സംഭവം കൈവിട്ടതോടെ ഇയാള്‍ ഫെയ്‌സ്ബുക്ക് ഡീ ആക്ടിവേറ്റ് ചെയ്ത് മുങ്ങി. ഇയാള്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ഫെയ്‌സ്ബുക്ക് പേജിന്റെ റേറ്റിങ് കുറച്ച് ആളുകള്‍ പ്രതികരിക്കാന്‍ തുടങ്ങി.

#dismiss_your_manager എന്ന ഹാഷ്ടാഗിലാണ് ആളുകള്‍ പ്രതിഷേധിക്കുന്നത്. അധികൃതര്‍ക്ക് കത്തുകള്‍ അയച്ചും ആളുകള്‍ പ്രതിഷേധം തുടരുകയാണ്. ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്.

കപട രാജ്യസ്‌നേഹികളെ… ന്യായീകരണത്തിന് മുമ്പ് നിങ്ങള്‍ അറിയണം; എട്ടുവയസ്സുകാരി ആസിഫയ്ക്ക് ആ അഞ്ചു ദിവസങ്ങളില്‍ സംഭവിച്ചത് എന്താണെന്ന്