സല്‍മാന്‍ ജയിലിലായത് മുസ്‌ലിമായതിനാല്‍: വിവാദ പ്രസ്താവനയുമായി പാകിസ്താന്‍ വിദേശകാര്യമന്ത്രി

single-img
6 April 2018

കൃഷ്ണ മൃഗത്തെ കൊലപ്പെടുത്തിയ കേസില്‍ സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ചതിനെതിരെ വിവാദ പ്രസ്താവനയുമായി പാകിസ്താന്‍ വിദേശകാര്യ മന്ത്രി ക്വാജാ ആസിഫ് അബ്ബാസ്. ഭരിക്കുന്ന പാര്‍ട്ടിയായ ബി.ജെ.പിയുടെ മതക്കാരനായിരുന്നെങ്കില്‍ സല്‍മാന്‍ ഖാനോട് കോടതി ദയയോടെ പെരുമാറുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

ന്യൂനപക്ഷത്തില്‍പെട്ടയാള്‍ ആയതിനാലാണ് സല്‍മാന് ശിക്ഷ ലഭിച്ചതെന്നും അബ്ബാസ് ആരോപിച്ചു. ജിയോ ന്യൂസിലെ കാപ്പിറ്റല്‍ ടോക്ക് എന്ന പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു അബ്ബാസിന്റെ പരമാര്‍ം. അഞ്ചുവര്‍ഷം തടവും പതിനായിരം രൂപയുമാണ് കൃഷ്ണമൃഗ വേട്ടക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സല്‍മാന് കോടതി വിധിച്ചത്.

സല്‍മാന്‍ ഖാന്‍ ഇന്നും ജയിലില്‍ കിടക്കണം: ജാമ്യാപേക്ഷയില്‍ വിധി നാളെ