ബ്ലാസ്റ്റേഴ്‌സും ഗോകുലവും ഒരുങ്ങി; സൂപ്പര്‍ കപ്പിന് ഇന്ന് കിക്കോഫ്.

single-img
31 March 2018

ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഹീറോ സൂപ്പര്‍ കപ്പിന് ഇന്ന് ഭുവനേശ്വറില്‍ കിക്കോഫ്. കലിംഗ സ്‌റ്റേഡിയത്തില്‍ വൈകീട്ട് 8 മണിക്ക് നടക്കുന്ന ആദ്യ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഐ എസ് എല്‍ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ് സി ഐ ലീഗിലെ അഞ്ചാം സ്ഥാനക്കാരായ ഐസ്വാള്‍ എഫ് സിയെ നേരിടും.

നോക്കൗട്ട് രീതിയില്‍ നടത്തുന്ന സൂപ്പര്‍ കപ്പില്‍ ഐ.എസ്.എല്ലില്‍ നിന്നും ഐ-ലീഗില്‍ നിന്നുമുള്ള 16 ക്ലബ്ബുകള്‍ മത്സരിക്കുന്നു. പ്രഥമ സൂപ്പര്‍ കപ്പില്‍ കേരളത്തിന്റെ പ്രതിനിധികളായി കേരള ബ്ലാസ്റ്റേഴ്‌സും ഗോകുലം എഫ്.സിയുമുണ്ട്.

പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ മാത്രമാണ് രാത്രി എട്ടു മണിക്ക് നടക്കുന്നത്. ക്വാര്‍ട്ടര്‍ മുതല്‍ മത്സരങ്ങള്‍ വൈകുന്നേരം നാല് മണിക്ക് നടക്കും. ഏപ്രില്‍ ഏഴിന് തുടങ്ങുന്ന ഐ.പി.എല്‍ ക്രിക്കറ്റിന്റെ സംപ്രേഷണ സമയം കണക്കിലെടുത്താണ് കളി നേരത്തെയാക്കിയത്.