രാത്രിയില്‍ പാല്‍ കുടിച്ചാല്‍?

single-img
28 March 2018

രാവിലെ ഒരു ഗ്ലാസ്സ് പാലു കുടിച്ചാല്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനില്‍ക്കും. എന്നാല്‍ രാത്രിയില്‍ പാലു കുടിച്ചാലോ?. ചെറുചൂടുള്ള ഒരു ഗ്ലാസ്സ് പാല്‍ രാത്രിയില്‍ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. വയര്‍ എത്ര നിറഞ്ഞിരുന്നാലും ശരി, പാല്‍ കുടിച്ചു നോക്കൂ… ദഹനം ശരിയായ രീതിയില്‍ നടക്കാന്‍ ഈ പാല്‍കുടി സഹായിക്കും.

മാത്രമല്ല മലബന്ധം എന്ന പ്രശ്‌നമേ ഉണ്ടാകില്ല. രാവിലെ നന്നായി മലശോധനയും ഉണ്ടാകും. ഉറക്കപ്രശ്‌നങ്ങള്‍ പരിഹരിക്കാനും പാല്‍ മികച്ചതുതന്നെ. പാലിലുള്ള അമിനോആസിഡായ ട്രൈപ്‌റ്റോഫാന്‍ ഉറക്കം സുഗമമാക്കാന്‍ സഹായിക്കും. ട്രൈപ്‌റ്റോഫാന്‍ സെറോടോണിന്‍ ആയി മാറി സന്തോഷവും ഉന്‍മേഷവും പ്രദാനം ചെയ്യുന്നുമുണ്ട്.

ഈ സെറോടോണിന്‍ ഉറക്കത്തിനു സഹായിക്കുന്ന മെലാടോണിന്‍ ആയി മാറിയാണ് സുഖനിദ്ര പ്രദാനം ചെയ്യുന്നത്. ശരീരഭാരം കുറയ്ക്കാനും പാല്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്. പാലില്‍ കൂടിയ അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

ഭാരം കുറയ്ക്കാന്‍ തയാറെടുക്കുന്നതിനു മുന്‍പ് ശരീരത്തില്‍ അത്യാവശ്യം ഉണ്ടായിരിക്കേണ്ട രണ്ടു കാര്യങ്ങളാണ് പ്രോട്ടീനും ഫൈബറും. ക്ഷീണമോ വിശപ്പോ തോന്നാതെ ശരീരത്തിലെ ഷുഗര്‍നില ക്രമീകരിച്ചു നിര്‍ത്താന്‍ പാല്‍ കുടിക്കുന്നതിലൂടെ സാധിക്കും.

കുട്ടികളുടെ വളര്‍ച്ചയ്ക്കാവശ്യമായ കാല്‍സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, അയഡിന്‍, വൈറ്റമിനുകളായ ബി2, ബി 12 എന്നീ ഘടകങ്ങളെല്ലാം ലഭിക്കുന്നത് പാലില്‍ നിന്നാണ്.