കുവൈത്തില്‍ നിന്ന് നാടുകടത്തിയ പ്രവാസികള്‍ക്ക് ഇനി മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും പോകാന്‍ പറ്റില്ല

single-img
24 March 2018

കുവൈത്തില്‍നിന്നു നാടുകടത്തപ്പെട്ട വിദേശികള്‍ക്കു മറ്റു രാജ്യങ്ങളിലും പ്രവേശനം നിരോധിക്കുന്നതിനു ജിസിസിയിലെ വിവിധ രാജ്യങ്ങളുമായി കരാര്‍ ഒപ്പുവച്ചതായി ആഭ്യന്തരമന്ത്രാലയത്തിലെ താമസാനുമതികാര്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ തലാല്‍ അല്‍ മറാഫി അറിയിച്ചു.

ഇതിനായി സംയുക്ത ഡേറ്റാബേസ് ഉണ്ടാക്കും. ബംഗ്ലാദേശുകാര്‍ക്കു വീസ നിരോധിച്ചത് സുരക്ഷാകാരണങ്ങള്‍ കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ലദേശുകാര്‍ക്ക് തൊഴില്‍ വീസയും ഗാര്‍ഹികത്തൊഴില്‍ വീസയും നല്‍കുന്നില്ല. സര്‍ക്കാര്‍ കരാര്‍ പദ്ധതികളിലേക്കും കൃഷിയിടങ്ങളിലേക്കുമുള്ള വീസ മാത്രമാണ് ഇവര്‍ക്ക് അനുവദിക്കുകയെന്നും അദ്ദേഹം അറിയിച്ചു.