മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു: ഒത്തുകളി സംബന്ധിച്ചും ഷമിക്കെതിരെ ആരോപണം

single-img
9 March 2018

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷമിക്കെതിരെ പൊലീസ് കേസെടുത്തത്. കൊല്‍ക്കത്തയിലെ ലാല്‍ ബസാര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, ഷമിക്കെതിരെ കൂടുതല്‍ ഗുരുതര ആരോപണങ്ങളുമായി ഹസിന്‍ ജഹാന്‍ രംഗത്തെത്തി. പാകിസ്താന്‍ യുവതിയായ അലിഷബായില്‍ നിന്ന് ഷമി പണം വാങ്ങി ഇംഗ്ലണ്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് ഭാര്യയുടെ ആരോപണം.

ഒത്തുകളി സംബന്ധിച്ചും ഷമിക്കെതിരെ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ മുഹമ്മദ് ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്നും തന്നെ നിരന്തരമായി ഉപദ്രവിക്കുകയാണെന്നും ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. ഷമിയുടെ ഫേസ്ബുക്ക് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചായിരുന്നു അവരുടെ ആരോപണം.