ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് കോടികളുടെ സമ്മാനം

single-img
22 February 2018

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് കോടികളുടെ സമ്മാനം. സതീഷ് കുമാര്‍ എന്നയാളെടുത്ത 0802 എന്ന ടിക്കറ്റിന് ആറര കോടി രൂപയാണ് (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം ലഭിച്ചത്.

മറ്റു നറുക്കെടുപ്പുകളില്‍ ഷാര്‍ജയില്‍ താമസിക്കുന്ന മലയാളി കായിങ്ങില്‍ മുഹമ്മദ് കുട്ടി(64) എന്നയാള്‍ക്ക് ബിഎംഡബ്ല്യു 640 ഐ കാറും, ദുബായില്‍ താമസിക്കുന്ന രജനി സിബിക്ക് ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍ മോട്ടോര്‍ബൈക്കും സമ്മാനം ലഭിച്ചു.

ജീവിതത്തില്‍ ആദ്യമായി എടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചതില്‍ അതിയായ സന്തോഷത്തിലാണ് രജനി. ദുബായ് ഡ്യൂട്ടി മില്ലെനിയര്‍ പ്രമോഷന്റെ 1999 മുതല്‍ നടന്ന നറുക്കെടുപ്പുകളില്‍ ആകെ 124 ഇന്ത്യക്കാര്‍ ജേതാക്കളായിട്ടുണ്ട്. ടെന്നിസ് താരം എലിനാ സ്വിറ്റോലിനയാണ് നറുക്കെടുത്തത്.