ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ ലഗേജുകള്‍ കുത്തിത്തുറന്ന് മോഷണം

single-img
20 February 2018


https://www.facebook.com/cinimamedia/videos/552810078424330/

കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരുടെ ലഗേജുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ നിലയില്‍. ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ആറ് യാത്രക്കാരുടെ ലഗേജുകളാണ് കുത്തിത്തുറന്ന് സാധനങ്ങള്‍ മോഷ്ടിച്ചത്. സ്വര്‍ണം, വാച്ച്, മൊബൈല്‍, പണം, പാസ്‌പോര്‍ട്ട് എന്നിവയാണ് മോഷണം പോയത്.

സംഭവത്തില്‍ ആറ് യാത്രക്കാര്‍ പരാതി നല്‍കി. ഇന്നലെ രാത്രി 2.20ന് കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാര്‍ക്കാണ് ഇത്തരം ദുരനുഭവം ഉണ്ടായത്. യാത്രക്കാരുടെ ബാഗുകളുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു കാണപ്പെട്ടത്.

തുടര്‍ന്ന്, ഇവര്‍ മോഷണം വിശദീകരിച്ച് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയും ഇത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയുമായിരുന്നു. ദുബായില്‍ നിന്നാണോ കരിപ്പൂരില്‍ നിന്നാണോ മോഷണം നടന്നതെന്ന് അറിയില്ല.

യാത്രക്കാരുടെ സാധനങ്ങള്‍ നഷ്ടമാവുന്നത് കരിപ്പൂരില്‍ പതിവാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് അബ്ദുല്‍ ഖാദര്‍ എംഎല്‍എ ആവശ്യപ്പെട്ടു.