പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തി കേരള ബ്ലാസ്റ്റേഴ്സിന് ജയം

single-img
17 February 2018

Wes Brown of Kerala Blasters FC celebrate his goal during match 75 of the Hero Indian Super League between NorthEast United FC and Kerala Blasters FC held at the Indira Gandhi Athletic Stadium, Guwahati India on the 17th February 2018
Photo by: Arjun Singh / ISL / SPORTZPICS

ഗുവഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍െറ പ്ലേഓഫ് സ്വപ്നങ്ങള്‍ക്ക് നിറമേകി നോര്‍ത്ഈസ്റ്റ് യുനൈറ്റഡിനെതിരെ ജയം. ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചത്. 28ാം മിനിറ്റില്‍ ഹെഡറിലൂടെ ഡിഫന്‍ഡര്‍ വെസ് ബ്രൗണാണ് ബ്ലാസ്റ്റേഴ്സിന് വിജയഗോള്‍ സമ്മാനിച്ചത്. ജാക്കിചന്ദിന്‍െറ പാസില്‍ നിന്നാണ് ബ്രൗണ്‍ പന്ത് വലയിലെത്തിച്ചത്.

ഇരുവിഭാഗത്തിനും ലഭിച്ച നിരവധി സുവര്‍ണാവസരങ്ങള്‍ ഗോളാകാതെ പോയി. ജയത്തോടെ ലീഗില്‍ മഞ്ഞപ്പട അഞ്ചാം സ്ഥാനത്ത് തുടരും. നിര്‍ണായകമായ മൂന്നു പോയിന്‍റ് ലഭിച്ചതോടെ അവസാന നാല് സ്ഥാനക്കാരില്‍ ഇടംപിടിച്ച് പ്ലേഓഫിലേക്ക് മുന്നേറാനുള്ള സാധ്യതയാണ് ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്തിയത്. 16 മത്സരങ്ങളില്‍ നിന്ന് ആറ് ജയത്തോടെ 24 പോയിന്‍റാണ് കേരള ടീമിനുള്ളത്. അത്രയും മത്സരങ്ങളില്‍ 11 പോയിന്‍റ് മാത്രമുള്ള നോര്‍ത്ഈസ്റ്റ് ഒമ്പതാമതാണ്. ബംഗളൂരു എഫ്.സി, പുണെ സിറ്റി, ചെന്നൈയിന്‍, ജംഷെഡ്പൂര്‍ ടീമുകളാണ് യഥാക്രമം ആദ്യ നാല് സ്ഥാനങ്ങളില്‍.