ആര്‍ത്തവ കപ്പ് ഉപയോഗിക്കേണ്ടതെങ്ങനെ ?

single-img
11 February 2018

ആര്‍ത്തവ ദിനങ്ങളിലെ ശാരീരിക അസ്വസ്ഥതകള്‍ക്ക് പുറമേ ജോലിക്കാരായ സ്ത്രീകള്‍, യാത്ര ചെയ്യുന്നവര്‍ എന്നിവരെയെല്ലാം ഏറെ വിഷമിപ്പിക്കുന്ന പ്രധാനപ്രശ്‌നം പാഡുകള്‍ മാറുന്നതിലെ സൗകര്യക്കുറവാണ്. ഇവിടെയാണ് ആര്‍ത്തവ ദിനങ്ങളിലെ അസ്വസ്ഥതകള്‍ക്ക് വലിയൊരളവില്‍ ആശ്വാസം വാഗ്ദാനം ചെയ്യുന്ന ആര്‍ത്തവ കപ്പ് അഥവാ മെന്‍സ്റ്ററല്‍ കപ്പിന്റെ ഉപയോഗം.

രാസവസ്തുക്കളുടെ സാന്നിധ്യമില്ലാത്ത പരിസ്ഥിതി സൗഹൃദമായ ആര്‍ത്തവ കപ്പുകള്‍ കേരളത്തിലും പ്രചാരമേറി വരികയാണ്.
പരമ്പരാഗത രീതികളെക്കാള്‍ ശുചിത്വം ഉറപ്പുവരുത്തുന്ന ഇവ ആരോഗ്യത്തിന് ഹാനികരമല്ലെന്ന് ആരോഗ്യവിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു. പന്ത്രണ്ട് മണിക്കൂര്‍ വരെ സമയം ആര്‍ത്തവരക്തം യോനിക്കുള്ളില്‍ തന്നെ ആര്‍ത്തവകപ്പുകള്‍ക്ക് ശേഖരിച്ച് വയ്ക്കാനാകും.

അമിത രക്തസ്രാവം ഉള്ളവര്‍ ആറ് മണിക്കൂര്‍ കൂടുമ്പോള്‍ രക്തം കളഞ്ഞ് വീണ്ടും ഉപയോഗിക്കുക. ശുചിത്വം വാഗ്ദാനം ചെയ്യുന്ന ആര്‍ത്തവ കപ്പുകള്‍ ശുചിയായി തന്നെ സൂക്ഷിക്കണം. പത്ത് വര്‍ഷം വരെ ഒരു കപ്പ് ഉപയോഗിക്കാനാകും. മെന്‍സ്റ്ററല്‍ കപ്പ് എങ്ങനെ ഉപയോഗിക്കാം, അതിന്റെ മെച്ചങ്ങള്‍ എന്തൊക്കെ, ആശങ്കകള്‍ തുടങ്ങിയ കാര്യങ്ങള്‍ ഡോക്ടര്‍ ഷിനു ശ്യാമളന്‍ വിശദീകരിക്കുന്നു