അബുദാബിയിലെ റോഡുകളിലും ടോള്‍ ഗേറ്റുകള്‍ വരുന്നു

single-img
6 February 2018


അബുദാബി: ദുബായ്ക്ക് പിന്നാലെ യു.എ.ഇയുടെ തലസ്ഥാന നഗരിയായ അബുദാബിയിലെ റോഡുകളിലും ടോള്‍ ഗേറ്റുകള്‍ വരുന്നു. ഗതാഗത കുരുക്കുകള്‍ ഒഴിവാക്കാനാണ് ടോള്‍ ഏര്‍പ്പെടുത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പൂര്‍ണമായും ഇലക്ട്രോണിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സാലിക് ടോള്‍ ഗേറ്റുകള്‍ ദുബായില്‍ 2007ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.


ഒരു പ്രാവശ്യം ഗേറ്റിലൂടെ യാത്ര ചെയ്യാന്‍ നാല് ദിര്‍ഹമാണ് നിരക്ക്. അബുദാബിയില്‍ ഏതൊക്കെ പാതകളിലാണ് ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കുക, എത്രയായിരിക്കും നിരക്ക്, പ്രവര്‍ത്തന സമയം, എന്നു മുതലായിരിക്കും പ്രാബല്യത്തില്‍ വരിക തുടങ്ങിയ കാര്യങ്ങള്‍ ട്രാന്‍സ്‌പോര്‍ട് വിഭാഗം ഉടന്‍ തീരുമാനിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ആംബുലന്‍സ്, സായുധ സേന, സിവില്‍ ഡിഫന്‍സ് എന്നിവയുടെ വാഹനങ്ങള്‍, പബ്ലിക് ബസുകള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയെ ടോളില്‍ നിന്ന് ഒഴിവാക്കും. ടോള്‍ നല്‍കാതെ ഗേറ്റിലൂടെ പോകുന്നവര്‍ക്ക് 10,000 ദിര്‍ഹം വരെ പിഴയും ലഭിക്കും.