കോട്ടയത്ത് മൂന്നു വയസ്സുകാരിക്ക് പീഡനം; അച്ഛനും ബന്ധുവും അറസ്റ്റില്‍

single-img
6 February 2018

കോട്ടയം: മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അച്ഛനും ബന്ധുവും അറസ്റ്റില്‍. കോട്ടയത്ത് ചങ്ങനാശേരിയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. അമ്മ വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു പീഡനം. ചങ്ങനാശേരി പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത അച്ഛനെയും അമ്മാവന്‍െറ മകനെയും കോടതി റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അംഗനവാടി അധ്യാപിക വിവരം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പരിശോധനയില്‍ കുട്ടി നിരവധി തവണ ഉപദ്രവിക്കപ്പെട്ടതായി കണ്ടത്തെി. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

Support Evartha to Save Independent journalism