അബുദാബിക്ക് ആവേശമായി റെഡ്ബുൾ എയർ റേസ്

single-img
4 February 2018

അബുദാബി: അബുദാബിക്ക് ആവേശമായി റെഡ്ബുൾ എയർ റേസ്. ചെറുവിമാനങ്ങള്‍ ആകാശത്ത് വിസ്മയക്കാഴ്ചകളൊരുക്കിയാണ് മത്സരം നടന്നത്. റേസ് സീസണിലെ ആദ്യ കിരീടം മൈക്കിൾ ഗൗലിയാൻ കരസ്ഥമാക്കി.

യോഷിഹിദ് മുറോയാ, മാർട്ടിൻ സോങ്ക എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. ചെറുവിമാനങ്ങളുടെ അഭ്യാസപ്പറക്കലിന് സാക്ഷ്യം വഹിക്കാൻ നൂറുകണക്കിന് ആളുകളാണ് കോർണിഷിൽ എത്തിച്ചേർന്നിരുന്നത്. രാവിലെ മുതൽ ആരംഭിച്ച മത്സരം വിവിധ ലാപുകളായാണ് പൂർത്തിയായത്.

90 ഡിഗ്രിയിൽ മുകളിലേക്ക് കുതിച്ച് അതെ വേഗത്തിൽ താഴേക്കും നേരെയും കുതിക്കുന്ന ചെറുവിമാനങ്ങൾ മറീനയിൽ കോർണിഷിലെ പ്രത്യേകം ഒരുക്കിയ ഇടത്താണ് അഭ്യാസം കാഴ്ച്ചവെച്ചത്. വൈകുന്നേരം ആകാശത്ത് വർണ്ണം വിരിയിച്ച വിമാനങ്ങളുടെ അഭ്യാസത്തോടെയാണ് റേസിന്റെ ആദ്യ സീസൺ സമാപിച്ചത്.

ലോകത്തിന്റെ പല കോണുകളിലായി എട്ട് റേസ് സീസണുകളാണുള്ളത്. റെഡ്ബുൾ എയർ റേസ് സീസൺ രണ്ട് ഫ്രാൻസിലെ കാനിൽ ഏപ്രിൻ മാസം നടക്കും.