പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് ദുബായ്; ഇന്ന് കാര്‍ രഹിത ദിനം

single-img
4 February 2018


ദുബായ്: ഭൂമിയോടുള്ള കരുതലും, പരിസ്ഥിതിയോടുള്ള ഉത്തരവാദിത്വവും കണക്കിലെടുത്ത് ഇന്ന് ദുബായ് കാര്‍ രഹിത ദിനം ആചരിക്കും.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വേഗമേറിയ ജീവിത സാഹചര്യങ്ങളിലും പാലിക്കേണ്ടതാണ് എന്ന ഓര്‍മ്മപ്പെടുത്തലാണ് ദുബായ് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തിരിക്കുന്ന കാര്‍ രഹിത ദിനം.

തുടര്‍ച്ചയായി ഒന്‍പതാമത് വര്‍ഷമാണ് കാര്‍ ഒഴിവാക്കി, പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാനും അത് വഴി കൂടുതല്‍ പരിസ്ഥിതി സൗഹൃദമാകാനും ദുബായ് കാര്‍ ഫ്രീ ഡേ ആചരിക്കുന്നത്.

ദുബായ്ക്ക് പുറമേ റാസ് അല്‍ ഖൈമ, അജ്മാന്‍, അല്‍ ഐന്‍ മുനിസിപ്പാലിറ്റികള്‍ കൂടി ഇത്തവണ ദുബായ്ക്കൊപ്പം ഈ ഉദ്യമത്തില്‍ പങ്കാളികളാകുന്നു.