മത്സരത്തിനിടെ കോഹ്ലിയോട് ദേഷ്യപ്പെട്ട് ശിഖര്‍ ധവാന്‍: വീഡിയോ

single-img
2 February 2018

https://twitter.com/cricvideos5/status/959104333559115778

ദക്ഷിണാഫ്രിക്കക്കെതിരായ ഡര്‍ബന്‍ ഏകദിനത്തില്‍ ധവാന്റെ റണ്ണൗട്ടിന് കാരണം കോഹ്‌ലിയുടെ അമിതാവേശമായിരുന്നു. 29 പന്തില്‍ 35 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് ധവാന്‍ റണ്ണൗട്ടാകുന്നത്. ക്രിസ് മോറിസ് എറിഞ്ഞ പന്ത്രണ്ടാം ഓവറിലെ രണ്ടാം പന്തിലായിരുന്നു ആ റണ്ണൗട്ട്.

ഫുള്‍ ലെംഗ്തില്‍ വന്ന പന്തില്‍ ക്രിസ് മോറിസ് എല്‍ബി അപ്പീല്‍ നടത്തുന്നുണ്ടായിരുന്നു. ഒരു നിമിഷം പന്തെവിടെയെന്ന് ധവാന്‍ തിരയുമ്പോഴേക്കും കോഹ്ലി പകുതി ദൂരം പിന്നിട്ടിരുന്നു. ഇതോടെ ഓടുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗം ധവാന് മുന്നിലുണ്ടായില്ല.

കുതിച്ചെത്തിയ ഐഡന്‍ മര്‍ക്രാമിന്റെ ഏറില്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ വിക്കറ്റ് തെറിക്കുമ്പോഴും ക്രീസിലെ പകുതി ദൂരം മാത്രമേ ധവാന്‍ പിന്നിട്ടിരുന്നുള്ളൂ. ഔട്ടായതിന് പിന്നാലെ കോഹ്‌ലിയുടെ ഇല്ലാത്ത റണ്ണിനായുള്ള ഓട്ടത്തിനോട് ദേഷ്യത്തില്‍ കയ്യുയര്‍ത്തി പ്രതികരിച്ച ശേഷമാണ് ധവാന്‍ ക്രീസ് വിട്ടത്.