ഒന്നാം ഏകദിനം: ഡുപ്ളെസിസിന് സെഞ്ച്വറി ; ഇന്ത്യക്ക് 270 റണ്‍സ് ലക്ഷ്യം
1 February 2018
ഡര്ബന്: നായകന് ഫാഫ് ഡുപ്ളെസിസിന്‍െറ സെഞ്ച്വറിയുടെ കരുത്തില്‍ മുന്നേറിയ ദക്ഷിണാഫ്രിക്ക സന്ദര്‍ശകരായ ഇന്ത്യക്ക് മുന്നിലുയര്‍ത്തിയത് 270 റണ്‍സിന്‍െറ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക പതിഞ്ഞ തുടക്കത്തിന് ശേഷമാണ് ഡുപ്ളെസിസിന്‍െറ മികവില്‍ മുന്നേറിയത്. മൂന്നാമനായി ഇറങ്ങിയ ആതിഥേയ ക്യാപ്റ്റന്‍ 112 പന്തില്‍ 120 റണ്‍സാണെടുത്തത്. കുല്‍ദീപ് യാദവിന്‍െറ മിന്നും ബൗളിങ്ങാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സിന് കുടുക്കായത്. യാദവ് 10 ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്താണ് മൂന്നു വിക്കറ്റ് എടുത്തത്.
അഞ്ചിന് 134 എന്ന നിലയില്‍ നിന്ന് ക്രിസ് മോറിസിനൊപ്പം(37) ചേര്‍ന്നാണ് ഡുപ്ളെസിസ് സ്കോര്‍ 200 കടത്തിയത്. ഓപ്പണിങ്ങില്‍ ഹാഷിം അംല 16 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്ന് ഡുപ്ളെസിസിനൊപ്പം സ്കോര്‍ മുന്നോട്ട് നീക്കിയ ക്വിന്റന്‍ ഡി കോക്ക് 34 റണ്‍സെടുത്ത് പുറത്തായി. എ.ബി.ഡിവില്ലിയേഴ്സിന് പകരം ഇറങ്ങിയ എയ്ഡന്‍ മര്‍ക്രം ഒന്‍പത് റണ്‍സിന് പുറത്തായി. വാലറ്റത്ത് അന്‍ഡില്‍ ഫെഹ്ലുക്വായക്കൊപ്പം(27 നോട്ട്ഒൗട്ട്) ചേര്‍ന്നാണ് ഡുപ്ളെസിസ് ഇന്നിങ്സ് നയിച്ചത്.