ധോണിയെ അനുകരിക്കാന്‍ നോക്കിയ പാക് നായകന്‍ നാണംകെട്ടു

single-img
24 January 2018


https://twitter.com/I_N_D_Y_E_A_H/status/955409377510354945

ധോണി സാഹസികമായ നീക്കത്തിലൂടെ സ്റ്റംപിങ്ങില്‍ നിന്ന് രക്ഷപ്പെട്ടത് ക്രിക്കറ്റ്‌ലോകത്ത് ഏറെ ചര്‍ച്ചയായതാണ്. എന്നാല്‍ ധോണിയാകാന്‍ കച്ചക്കെട്ടിയിറങ്ങി ദുരന്തമായി മാറിയ സര്‍ഫ്രാസ് അഹമ്മദിനെ ട്രോളി കൊല്ലുകയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍.

ന്യൂസിലാന്റിനെതിരെ നടന്ന ടി ട്വന്റി മത്സരത്തിലാണ് സര്‍ഫ്രാസ് അഹമ്മദ് നാണംകെട്ടത്. മിച്ചല്‍ സാന്ററുടെ പന്ത് സ്വീപ് ചെയ്യാന്‍ ശ്രമിച്ച സര്‍ഫ്രാസ് അഹമ്മദ് കാല്‍ വഴുതി വീണു. എന്നാല്‍ ഈ വീഴ്ചയിലും ക്രീസിലേയ്ക്ക് തിരിച്ചു കയറാന്‍ സര്‍ഫ്രാസ് ശ്രമം നടത്തി.

എന്നാല്‍ സര്‍ഫ്രാസ് ധോണിയാകുന്നതിന് മുന്‍പ് ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ മാറ്റ് ഫിലിപ്പ്‌സ് ധോണിയായി സര്‍ഫ്രാസിന്റെ വിക്കറ്റ് തെറിപിച്ചു.