വിരാട് കോഹ്ലിക്കെതിരെ ആരോപണങ്ങളുമായി ഗ്രെയിം സ്മിത്ത്

single-img
24 January 2018

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്ലിക്കെതിരെ ആരോപണങ്ങളുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്ത്. ഇന്ത്യന്‍ ക്യാപ്ടന്‍ സ്ഥാനത്തേക്ക് കോഹ്ലിയെ ദീര്‍ഘനാളത്തേക്ക് കാണുമെന്ന് ഉറപ്പില്ലെന്ന് സ്മിത്ത് പറഞ്ഞു. കോഹ്ലി തന്നോടൊപ്പം സഹകളിക്കാരുടെ കാര്യവും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കന്‍ ചാനല്‍ സംഘടിപ്പിച്ച പ്രഭാത ഭക്ഷണ വേളയില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കറുമായി സംസാരിക്കവേയായിരുന്നു അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. കോഹ്ലി, നിങ്ങള്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായിരിക്കും. നിങ്ങള്‍ ആ തീവ്രതയെ സ്‌നേഹിക്കുന്നു. എന്നാല്‍ ടീമിലെ സഹകളിക്കാരുടെ കാര്യത്തില്‍ നിങ്ങള്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്ന് സ്മിത്ത് വ്യക്തമാക്കി.

ഇന്ത്യന്‍ ഡ്രസിംഗ് റൂമില്‍ കോഹ്ലിക്കെതിരെ എതിര്‍ ശബ്ദം ഉയരുന്നില്ലെന്നും അത്തരത്തിലൊരാള്‍ ടീമില്‍ ഉണ്ടാകണമെന്നും സ്മിത്ത് പറഞ്ഞു. തന്റെ ആശയങ്ങളെ വെല്ലുവിളിക്കാന്‍ കോഹ്ലിക്ക് ഒരാളെ ആവശ്യമുണ്ട്, അയാള്‍ക്കെ കോഹ്ലിയെ ഉയര്‍ത്താനാകുമെന്ന് സ്മിത്ത് കൂട്ടിച്ചേര്‍ത്തു.