ചെറിയ കുഞ്ഞുങ്ങള്‍ക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം കൊടുക്കരുത്

single-img
24 January 2018

ചെറിയ കുഞ്ഞുങ്ങള്‍ക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം കൊടുക്കുന്നത് ദോഷമേ ചെയ്യൂവെന്ന് വിദഗ്ധര്‍. വെള്ളം ധാരാളം കൊടുക്കുന്നത് അപകടകരമാണെന്നു മാത്രമല്ല ചെറിയ അളവില്‍ വെള്ളം കൊടുക്കുന്നത് കുഞ്ഞിന് ഒരു പ്രയോജനവും ചെയ്യില്ലെന്നും വിദഗ്ധര്‍ പറയുന്നു.

മുതിര്‍ന്ന ആളുകളുടെ ആരോഗ്യത്തിന് വെള്ളം ധാരാളം കുടിക്കുക എന്നതു പ്രധാനമാണ്. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് ജലാംശം ഉണ്ടാകാന്‍ മുലപ്പാല്‍ തന്നെ ധാരാളം. ശിശുക്കള്‍ കൂടുതല്‍ വെള്ളം കുടിക്കുമ്പോള്‍ സോഡിയത്തിന്റെ അളവ് വളരെയധികം താഴാനും ഇതു മൂലം പോഷകങ്ങളെ ആഗിരണം ചെയ്യാന്‍ സാധിക്കാതെയും വരും.

കൂടാതെ വിറയല്‍, കോമ, എന്തിനേറെ മരണത്തിനു പോലും കാരണമാകും. കുഞ്ഞ് ജനിച്ച് ആദ്യ ആറുമാസം മുലപ്പാലില്‍ നിന്ന് ആവശ്യമായ കാലറിയും ജലവും ലഭിക്കും. ആദ്യ ആറുമാസം കുഞ്ഞിന് മുലപ്പാല്‍ മാത്രമേ കൊടുക്കാവൂ എന്നും തുടര്‍ന്ന് വേഗം ദഹിക്കുന്ന കുറുക്കുകളും പാനീയങ്ങളും ഒരുവയസ്സ് ആകുമ്പോഴേക്കും നല്‍കാമെന്നും അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രികസ് നിര്‍ദേശിക്കുന്നു.