യുഎഇയില്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്ന ഉല്‍പന്നങ്ങള്‍ക്കും മൂല്യവര്‍ധിത നികുതി ബാധകം

single-img
21 January 2018

ഓണ്‍ലൈന്‍ വഴി വാങ്ങുന്ന ഉല്‍പന്നങ്ങള്‍ക്കും മൂല്യവര്‍ധിത നികുതി ബാധകമാണെന്ന് യുഎഇ ഫെഡറല്‍ ടാക്‌സ് അതോറിറ്റി. വാറ്റ് സംബന്ധിച്ച് ബോധവല്‍കരണം നടത്തുന്നതിന് അതോറിറ്റി പുറത്തിറക്കിയ ലഘുലേഖയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലുകള്‍ വഴി വാങ്ങുന്ന എല്ലാ ഉല്‍പന്നങ്ങള്‍ക്കും മറ്റുകടകളില്‍ വില്‍ക്കുന്ന സാധനങ്ങള്‍ക്ക് ബാധകമായ അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി നിര്‍ബന്ധമായും നല്‍കണെന്നാണ് ഫെഡറല്‍ നികുതി അതോറിറ്റി വിശദീകരിക്കുന്നത്. ഓണ്‍ലൈനില്‍ വാങ്ങിയ ഉല്‍പന്നം സ്വീകരിക്കപ്പെടുന്നത് യു.എ.ഇയില്‍ ആണെങ്കില്‍ ഉപഭോക്താവ് വാറ്റ് നല്‍കാന്‍ ബാധ്യസ്ഥനാണ്.