ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി മിച്ചല്‍ സാന്റ്‌നറുടെ ‘കാരം ബോള്‍’

single-img
21 January 2018

പാകിസ്ഥാനെതിരായ മത്സരത്തില്‍ ഫഖര്‍ സമനെ പുറത്താക്കിയ കിവീസ് താരം മിച്ചല്‍ സാന്റ്‌നറുടെ ബൗളിംഗ് പ്രകടനം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു. സമന്റെ ലെഗ് സ്റ്റംമ്പിന്റെ പുറത്ത് പിച്ച് ചെയ്ത പന്ത് ഓഫ് സ്പിന്‍ പോലെ ലെഗ് സ്റ്റംമ്പിലേക്ക് തിരിഞ്ഞ് കയറുകയാണ് ചെയ്തത്.

പന്തിന്റെ ഗതി മനസിലാകാതെ സമന്‍ ബാറ്റ് വീശിയെങ്കിലും പന്ത് കുറ്റി തെറിപ്പിച്ച് കടന്നു പോവുകയായിരുന്നു. കമന്റേറ്റര്‍മാരും അത്ഭുതപ്പെട്ടുപോയി. പിന്നീട് റിപ്ലേകളില്‍ നിന്നുമാണ് സാന്റ്‌നര്‍ എറിഞ്ഞത് ക്യാരം ബോള്‍ ആണെന്ന് വ്യക്തമായത്. നടുവിരല്‍ ഉപയോഗിച്ച് പന്തിന്റെ ഗതി മാറ്റി വിടുന്നതാണ് ക്യാരം ബോള്‍.