കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ എളുപ്പ വഴി

single-img
16 January 2018

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

കൊളസ്‌ട്രോള്‍ ശരീരത്തിന് ആവശ്യമാണോ? കൊളസ്‌ട്രോള്‍ തീര്‍ച്ചയായും ശരീരത്തിന് ആവശ്യം വേണ്ട ഒന്നുതന്നെയാണ്. ശരീരത്തിന്റെ എല്ലാ കോശങ്ങളിലും മെഴുകു പോലുള്ള കൊളസ്‌ട്രോള്‍ കാണാന്‍ സാധിക്കും. ദഹനം, ഹോര്‍മോണ്‍ സംതുലനം, വൈറ്റമിന്‍ ഡി ഉല്‍പ്പാദനം തുടങ്ങി ശരീരത്തിനാവശ്യമായ പ്രധാന കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനും ഈ കൊളസ്‌ട്രോള്‍ അത്യാവശ്യമാണ്.

ആവശ്യമായതിലുമധികം കൊളസ്‌ട്രോള്‍ ശരീരത്തില്‍ സംഭരിക്കപ്പെടുമ്പോഴാണ് പ്രശ്‌നം സൃഷ്ടിക്കപ്പെടുന്നത്. ഇതാകട്ടെ ഹൃദയപേശികള്‍ക്കു രക്തം നല്‍കുന്ന ധമനികളില്‍ സംഭരിക്കപ്പെടുകയും ഇതുവഴി ഹൃദയാഘാതത്തിലേക്കും സ്‌ട്രോക്കിലേക്കും നയിക്കുകയും ചെയ്യും.

കൊളസ്‌ട്രോള്‍ ആരോഗ്യത്തിന് എപ്പോഴും ഭീഷണിയായി നില്‍ക്കുന്ന ഒന്നാണ്. ഹൃദയാഘാതത്തിനുള്ള പ്രധാന കാരണം. ഭക്ഷണ, ജീവിത ശീലങ്ങളാണ് പലപ്പോഴും കൊളസ്‌ട്രോളിന് കാരണമാകാറ്. കൊളസ്‌ട്രോള്‍ പരിധികടന്നാല്‍ പിന്നെ നിയന്ത്രിക്കുകയാണ് വഴി.

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍

ആദ്യം വേണ്ടത് കൊളസ്‌ട്രോള്‍ അളവ് എത്ര കുറയ്ക്കണമെന്നതു സംബന്ധിച്ച് ഡോക്ടറോട് ചോദിക്കുകകയാണ്. കൃത്യമായ കണക്കറിയാതെ ഇത് ബുദ്ധിമുട്ടാകും.

വെളുത്തുള്ളി: വെളുത്തുള്ളി കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കും. ഇത് ചീത്ത കൊഴുപ്പു നീക്കും. എന്നാല്‍ ദിവസം രണ്ടോ മൂന്നോ അല്ലിയില്‍ കൂടുതല്‍ കഴിയ്ക്കരുത്.

സ്‌ട്രെസ്: സ്‌ട്രെസ് കൊളസ്‌ട്രോള്‍ തോത് ഉയര്‍ത്തും. സ്‌ട്രെസ് കുറയ്ക്കുക

മുട്ട: മുട്ട ഒരു സമീകൃതാഹാരമെങ്കിലും കൊളസ്‌ട്രോളുള്ളവര്‍ ഇത് ഒഴിവാക്കുന്നതാണ് കൂടുതല്‍ ഗുണകരം.

മത്സ്യം: മത്സ്യം, പ്രത്യേകിച്ച് സാല്‍മണ്‍, ട്യൂണ എന്നിവ കൊളസ്‌ട്രോള്‍ ചെറുക്കാന്‍ സഹായിക്കും.

ഗ്രീന്‍ ടീ: ഗ്രീന്‍ ടീ കുടിയ്ക്കുന്നതും നല്ലത്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ അസുഖം ചെറുക്കാനുള്ള ഒരു വഴിയാണ്.

ഉറക്കം: ഉറക്കക്കുറവ് കൊളസ്‌ട്രോളുണ്ടാക്കും. ദിവസവും ഏഴ്എട്ടു മണിക്കൂര്‍ നേരമെങ്കിലും ഉറങ്ങുക.

കാപ്പി: ദിവസം ഒരു കപ്പു കാപ്പിയില്‍ കൂടുതല്‍ വേണ്ട. കഫീന്‍ കൂടുതലായാല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കും.

 

ബട്ടര്‍ഫ്രൂട്ട് കൊളസ്‌ട്രോള്‍ കുറക്കാന്‍ സഹായിക്കുമെങ്കിലും ദിവസേനെ കഴിച്ചാല്‍ പണി പാളും..
വെണ്ണപ്പഴം കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കുമെന്നാണ് ജേണല്‍ ഓഫ് അമേരിക്കന്‍ ഹേര്‍ട്ട് അസോസിയേഷന്റെ പഠനം. അല്പം കൊഴുപ്പൊക്കെ ശരീരത്തിന് നല്ലതാണ്.എങ്കിലും കൊളസ്ട്രോള്‍ ഭയന്ന് കൊഴുപ്പ് നിറഞ്ഞ ആഹാരങ്ങള്‍ ഒഴിവാക്കുകയാണ് നമ്മുടെ പതിവ്. ആരോഗ്യകരമായ കൊഴുപ്പ് ധാരാളമായി അടങ്ങിയിട്ടുള്ള പഴമാണ് വെണ്ണപ്പഴം ( ബട്ടര്‍ഫ്രൂട്ട് ).
പ്രായപൂര്‍ത്തിയായ അമിത ഭാരമുള്ള ആരോഗ്യവാന്മാരായ 40 പേരിലാണ് ഗവേഷകര്‍ പഠനം നടത്തിയത്.വെണ്ണപ്പഴം കഴിച്ചവരില്‍ മോശം കൊളസ്ട്രോളിന്റെ അളവ് 13 പോയിന്റ് കുറയ്ക്കാനായെന്ന് ഗവേഷകര്‍ പറയുന്നു

വെണ്ണപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളാണ് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും സഹായിക്കുന്നത്. കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള കഴിവ് വെണ്ണപ്പഴത്തില്‍ കൂടുതലാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.എങ്കിലും ഒരു ഇടത്തരം വലിപ്പമുള്ള വെണ്ണപ്പഴത്തില്‍ 320 കലോറിയും 30 ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ദിവസേന വെണ്ണപ്പഴം കഴിക്കുന്നത് നല്ലതാവില്ല. വെണ്ണപ്പഴവും ആഹാരത്തിന്റെ ഭാഗമാക്കാമെങ്കിലും പോഷക സമൃദ്ധമായ മറ്റ് ആഹാരങ്ങളും കഴിക്കുന്നത് നല്ലതായിരിക്കുമെന്നാണ് ഡയറ്റീഷന്‍ ടീന റുഗ്ഗീരോ പറയുന്നത്.