വിവാഹിതയായ അറബ് യുവതിയെ ശല്യംചെയ്തു; ദുബായില്‍ പ്രവാസി യുവാവ് അറസ്റ്റില്‍

single-img
14 January 2018


വിവാഹിതയായ അറബ് യുവതിയെ ശല്യംചെയ്ത ഇന്ത്യക്കാരനായ യുവാവ് ദുബായില്‍ അറസ്റ്റില്‍. കൂടെ ജോലി ചെയ്യുന്ന ഇരുപത്തിയഞ്ചുകാരിയായ അറബ് യുവതിക്ക് ഇമെയില്‍ വഴി ഭീഷണി സന്ദേശം അയച്ചതിനാണ് മുപ്പത്തിയൊന്നുകാരനായ ഇന്ത്യന്‍ യുവാവ് അറസ്റ്റിലായത്.

കേസ് കോടതിയുടെ പരിഗണനയിലാണ്. ഇഷ്ടമാണെന്നും വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞ് 2016 ജനുവരി മുതല്‍ ഇയാള്‍ യുവതിക്ക് വാട്ട്‌സ് ആപ്പില്‍ നിരന്തരം സന്ദേശങ്ങള്‍ അയയ്ക്കുമായിരുന്നു എന്നു യുവതി പൊലീസിനോടു പറഞ്ഞു. തുടര്‍ന്ന് യുവതി വിവരം മാനേജ്‌മെന്റിനെ അറിയിക്കുകയും മാനേജ്‌മെന്റ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

അതിനു ശേഷം ഇയാള്‍ യുവതിക്ക് ഇമെയില്‍ വഴി ഭീഷണി സന്ദേശം അയച്ചുകൊണ്ടിരുന്നു. യുവതിയെയും ഭര്‍ത്താവിനെയും വധിക്കുമെന്നായിരുന്നു സന്ദേശം. ഇതേ തുടര്‍ന്നു യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് ഇന്ത്യന്‍ യുവാവിന്റെ അറസ്റ്റില്‍ കലാശിച്ചത്.